'നാണംകെട്ട കപടനാടകക്കാരെ കൂവിയിരുത്തിയ കേരളജനതയ്ക്ക് അഭിവാദ്യങ്ങള്‍'; മംഗളത്തിന്റെ ഏറ്റു പറച്ചിലില്‍ പ്രതികരണവുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.എം ഹര്‍ഷന്‍
Kerala
'നാണംകെട്ട കപടനാടകക്കാരെ കൂവിയിരുത്തിയ കേരളജനതയ്ക്ക് അഭിവാദ്യങ്ങള്‍'; മംഗളത്തിന്റെ ഏറ്റു പറച്ചിലില്‍ പ്രതികരണവുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.എം ഹര്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st March 2017, 9:05 am

കോഴിക്കോട്: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍ ചോര്‍ത്തിയ സംഭവം ഹണി ട്രാപ്പാണെന്ന മംഗളം സി.ഇ.ഒയുടെ കുറ്റസമ്മതത്തിനു പിന്നാലെ ചാനലിനെതിരെ വിമര്‍ശനവുമായി പ്രമുഖര്‍ രംഗത്തെത്തുന്നു. നാണംകെട്ട കപടനാടകക്കാരെ കൂവിയിരുത്തിയ കേരള ജനതയ്ക്ക് അഭിവാദ്യങ്ങള്‍ എന്നായിരുന്നു പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്റെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

അതേസമയം, അന്വേഷണം അവസാനിപ്പിയ്ക്കരുതെന്നാണ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിയ്ക്കാനുള്ളതെന്നും
നടന്നതെന്താണെന്ന് ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.ഒപ്പം കുറ്റവാളികള്‍ ശിക്ഷിയ്ക്കപ്പെടുകയും വേണമെന്നും ഹര്‍ഷന്‍ പറയുന്നു.

മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും തിരുത്താനുള്ള ഒരവസരമായി ഇതിനെ കാണണം.തെറ്റയില്‍ മുതല്‍ ശശീന്ദ്രന്‍ വരെ നമ്മളാല്‍ രക്തസാക്ഷികളായവരാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


Also Read: കൊട്ടിയൂര്‍ പീഡനം: കുഞ്ഞിന്റെ അച്ഛന്‍ ഫാദര്‍ റോബിന്‍ തന്നെയെന്ന് ഡി.എന്‍.എ ഫലം


” സത്യമറിയാമായിരുന്നിട്ടും ആ വാര്‍ത്തയെയും ആ മാധ്യമസ്ഥാപനത്തിന്റെ നിലപാടിനെയും ന്യായീകരിയ്ക്കാന്‍ ഫേസ്ബുക്ക് ചര്‍ച്ചകളിലും ചാനല്‍ ചര്‍ച്ചകളിലും ചന്തിയുറപ്പിച്ചിരുന്നവര്‍ക്ക് നല്ല നമസ്‌കാരം. നാണംകെട്ട കപടനാടകക്കാരെ കൂവിയിരുത്തിയ കേരളജനതയ്ക്ക് അഭിവാദ്യങ്ങള്‍.” ഹര്‍ഷന്‍ പറയുന്നു.

ഹര്‍ഷന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നില്‍ക്കക്കള്ളിയില്ലാതായപ്പോ മംഗളം സിഇഒ അജിത്കുമാര്‍ പൊതുസമൂഹത്തോട് ഖേദപ്രകടനം നടത്തിയിട്ടുണ്ട്.ശശീന്ദ്രനെ “പീഡിപ്പിച്ചത്” പരാതിക്കാരിയല്ല,സ്വന്തം ജീവനക്കാരിയായിരുന്നെന്ന് കുറ്റസമ്മതം നടത്തിയിട്ടുമുണ്ട്.
പക്ഷേ അന്വേഷണം അവസാനിപ്പിയ്ക്കരുതെന്നാണ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിയ്ക്കാനുള്ളത്.
നടന്നതെന്താണെന്ന് ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.ഒപ്പം കുറ്റവാളികള്‍ ശിക്ഷിയ്ക്കപ്പെടുകയും വേണം.
മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും തിരുത്താനുള്ള ഒരവസരമായി ഇതിനെ കാണണം.തെറ്റയില്‍ മുതല്‍ ശശീന്ദ്രന്‍ വരെ നമ്മളാല്‍ രക്തസാക്ഷികളായവരാണെന്ന് തിരിച്ചറിയണം.
സത്യമറിയാമായിരുന്നിട്ടും ആ വാര്‍ത്തയെയും ആ മാധ്യമസ്ഥാപനത്തിന്റെ നിലപാടിനെയും ന്യായീകരിയ്ക്കാന്‍ ഫേസ്ബുക്ക് ചര്‍ച്ചകളിലും ചാനല്‍ ചര്‍ച്ചകളിലും ചന്തിയുറപ്പിച്ചിരുന്നവര്‍ക്ക് നല്ല നമസ്‌കാരം.
നാണംകെട്ട കപടനാടകക്കാരെ കൂവിയിരുത്തിയ കേരളജനതയ്ക്ക് അഭിവാദ്യങ്ങള്‍.
(ഞാളെ ചെറ്യേ സംശയംകൂടി
അജിത്കുമാറിന്റെ ഖേദപ്രകടനം എസ് ആര്‍ ശക്തിധരന്റേം കെഎം ഷാജഹാന്റേം അഡ്വ.ജയശങ്കറിന്റേം അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റേം ഖേദപ്രകടനമായിക്കൂടി പരിഗണിയ്ക്കണോ വേണ്ടയോന്ന് അവര് പറയുവാരിയ്ക്കും അല്ലേ..?)