ടി.കെ. രാജീവ്കുമാറിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ സിനിമയാണ് പവിത്രം. പെങ്ങളെ നോക്കാനായി സ്വന്തം ജീവിതവും സന്തോഷങ്ങളും മാറ്റി വെച്ച സഹോദരനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തിയത്. സിനിമയിലെ മോഹന്‍ലാലിന്റെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു.
പവിത്രത്തിലെ അവസാന രംഗം കണ്ട് മനശാസ്ത്രജ്ഞന്‍ സ്വരരാജ് മണി തന്നെ വിളിച്ചിരുന്നുവെന്നും മോഹന്‍ലാലിന്റെ പ്രകടനത്തെ അഭിനന്ദിച്ച് സംസാരിച്ചെന്നും പറയുകയാണ് രാജീവ്കുമാര്‍. ക്ലൈമാക്‌സിലെ ഭാവങ്ങള്‍ മോഹന്‍ലാലിന്റെ ഐ.ക്യു. ലെവല്‍ കൂടിയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞുവെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ രാജീവ്കുമാര്‍ പറഞ്ഞു.
‘സിനിമയുടെ അവസാനം മനയിലൂടെ ഓടുന്ന സീനുണ്ട്. അതെടുക്കുന്നതിന് മുമ്പ് എന്നെ മോഹന്‍ലാല്‍ വിളിച്ചു. മുഖത്ത് നോക്കാന്‍ പറഞ്ഞു. ഞാന്‍ നോക്കിയപ്പോള്‍ പല്ലിറുമി കാണിച്ചു. ഇങ്ങനെയാണോ അഭിനയിക്കേണ്ടത് എന്ന് ചോദിച്ചു. ഞാന്‍ മതിയെന്ന് പറഞ്ഞു. അത് അങ്ങനെ എടുത്തു.
സിനിമ ഇറങ്ങിക്കഴിഞ്ഞ് കേരളത്തിലെ അന്നത്തെ പ്രശസ്തനായ സൈക്ക്യാട്രിസ്റ്റ് സ്വരരാജ് മണി സാര്‍ എന്നെ വിളിച്ചു. ഞാന്‍ നിങ്ങളെ ഒന്ന് അഭിനന്ദിക്കാന്‍ വിളിച്ചതാണ്, നിങ്ങളുടെ സിനിമ കണ്ടു, എനിക്ക് ഇഷ്ടപ്പെട്ടു, അതിനല്ല ഞാന്‍ വിളിച്ചത്, ഈ പല്ലിറുമുന്ന സീന്‍ ചെയ്‌തെങ്കില്‍ നിങ്ങള്‍ നന്നായി റിസേര്‍ച്ച് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. സാര്‍ ഒരു റിസേര്‍ച്ചുമില്ല, ഇങ്ങനെയാണ് അത് സംഭവിച്ചതെന്ന് പറഞ്ഞു.
അങ്ങനെ മോഹന്‍ലാല്‍ ചെയ്തിട്ടുണ്ടെങ്കില്‍ ജീവിതത്തില്‍ എവിടെയെങ്കിലും അങ്ങനെയൊരാളെ കണ്ടിട്ടുണ്ടാവും. ഈ സന്ദര്‍ഭത്തില്‍ ഈ കഥാപാത്രത്തിന് ഇങ്ങനെ ആണല്ലോ വരുന്നതെന്ന് പുള്ളി ഓര്‍ക്കുന്നില്ല, പക്ഷേ അദ്ദേഹത്തിന്റെ ഓര്‍മയിലെവിടെയോ ഉണ്ട്, ഇന്റലിജന്റ്‌സ് ഉള്ളതുകൊണ്ടും ഉയര്‍ന്ന ഐക്യു ഉള്ളതുകൊണ്ടും ഓര്‍മയില്‍ നിന്നും അത് റിട്രീവ് ചെയ്യുകയാണെന്ന് സ്വരരാജ് മണി സാര്‍ പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ നടനാണ് എന്ന് നമ്മള്‍ പറയുന്നത്. മോഹന്‍ലാല്‍ ചെയ്‌തൊരു കഥാപാത്രം വേറെ റീമേക്ക് ചെയ്താല്‍ ആ സിനിമ ഓടില്ല,’ രാജീവ്കുമാര്‍ പറഞ്ഞു.
Content Highlight: tk rajeevkumar about the performance of mohanlal in pavithram climax