|

എത്ര വലിയ ആള്‍ക്കൂട്ടമാണെങ്കിലും 'ഒന്നു മാറ് ചേട്ടന്മാരെ' എന്ന് ആ നടി പറഞ്ഞാല്‍ ജനങ്ങള്‍ കേള്‍ക്കും: ടി.കെ. രാജീവ് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച നടിമാരിലൊരാളാണ് മഞ്ജു വാര്യര്‍. സല്ലാപത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച മഞ്ജു വാര്യര്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

മഞ്ജു വാര്യറിന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയിലെ ഭദ്ര എന്ന വേഷം. ദേശീയ അവാര്‍ഡില്‍ മഞ്ജുവിന് പ്രത്യേക പരാമര്‍ശം നേടി കൊടുത്ത സിനിമ സംവിധാനം ചെയ്തത് ടി.കെ.രാജീവ് കുമാറായിരുന്നു.

ഇപ്പോള്‍ മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുകയാണ് ടി.കെ. രാജീവ് കുമാര്‍. കണ്ണെഴുതി പൊട്ടുംതൊട്ട് സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ താന്‍ ഉദ്ദേശിച്ചതിനേക്കാള്‍ എത്രയോ മടങ്ങാണ് മഞ്ജു വാര്യര്‍ അഭിനയിച്ചതെന്ന് രാജീവ് കുമാര്‍ പറയുന്നു. താന്‍ വന്നിട്ട് മഞ്ജുവിന്റെ ഭാഗങ്ങള്‍ എടുത്താല്‍ മതിയെന്ന് തിലകന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും മഞ്ജുവിന്റെ അഭിനയം കണ്ട താന്‍ കട്ട് പറയാന്‍ മറന്നിട്ടുണ്ടെന്നും രാജീവ് കുമാര്‍ പറഞ്ഞു.

ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത് കുട്ടനാട്ടില്‍ വെച്ചിട്ടാണെന്നും ചുറ്റും ആള്‍കൂട്ടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആള്‍ക്കാരെയെല്ലാം മാറ്റിയത് അസിസ്റ്റന്റ് ഡയറക്ടറോ സഹായികളോ അല്ലെന്നും മറിച്ച് മഞ്ജു വാര്യര്‍ ആണെന്നും രാജീവ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

‘കണ്ണെഴുതി പൊട്ടുംതൊട്ട് സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ഞാനുദ്ദേശിച്ചതിനെക്കാള്‍ എത്രയോ മടങ്ങായാണ് മഞ്ജു കഥാപാത്രത്തെ തിരിച്ചുതന്നത്. ഷൂട്ടിങ്ങിനിടയില്‍ തിലകന്‍ ചേട്ടന്‍ പലപ്പോഴും മഞ്ജുവിന്റെ രംഗങ്ങള്‍ താന്‍ വന്നിട്ട് എടുത്താല്‍ മതി എന്ന് പറഞ്ഞിട്ടുണ്ട്. മഞ്ജു അഭിനയിക്കുന്നത് കണ്ടാല്‍ മാത്രമേ അതിനോട് അടുത്തെത്തുന്ന പ്രകടനം കാഴ്ചവെക്കാനാകൂ എന്നായിരുന്നു തിലകന്‍ ചേട്ടന്റെ കണ്ടെത്തല്‍. അത് ശരിയാണെന്ന് സിനിമ കാണുമ്പോള്‍ നമുക്ക് മനസിലാകും.

ഷൂട്ടിങ്ങിനിടയില്‍ തിലകന്‍ ചേട്ടന്‍ പലപ്പോഴും മഞ്ജുവിന്റെ രംഗങ്ങള്‍ താന്‍ വന്നിട്ട് എടുത്താല്‍ മതി എന്ന് പറഞ്ഞിട്ടുണ്ട്

അഭിനയിക്കാനായി വരുമ്പോള്‍ ഒരു കാര്യം മാത്രമേ മഞ്ജു ആവശ്യപ്പെട്ടിട്ടുള്ളു. സീന്‍ വിവരിക്കുമ്പോള്‍ വിശദമായി പറഞ്ഞുകൊടുക്കണം. എന്റെ മനസിലെന്താണോ ഉള്ളത് അത് കൃത്യമായി വായിച്ചെടുക്കാന്‍ മഞ്ജുവിന് സാധിച്ചു. പലപ്പോഴും ഞാന്‍ കട്ട് പറയാന്‍ മറന്നു പോകാറുണ്ട്.

കണ്ണെഴുതി പൊട്ടുംതൊട്ട് കുട്ടനാട്ടില്‍വെച്ചാണ് മുഴുവന്‍ ചിത്രീകരിച്ചത്. ഷൂട്ടിങ്ങിനായി എത്തിയപ്പോള്‍ ആരാധകരുടെ ബഹളമാണ്. എവിടെ ക്യാമറ വെച്ചാലും അവിടെയെല്ലാം ആളുകളുണ്ടാകും. പക്ഷേ, ഈ ആള്‍ക്കാരെയെല്ലാം മാറ്റിയത് അസിസ്റ്റന്റ് ഡയറക്ടറോ സഹായികളോ അല്ല മറിച്ച് മഞ്ജുവാണ്.

‘ഒന്നു മാറ് ചേട്ടന്മാരെ’ എന്ന് ലാളിത്യത്തോടെ മഞ്ജു പറഞ്ഞപ്പോള്‍ ജനങ്ങള്‍ ആ വാക്കുകള്‍ കേട്ടു. അവരോടുള്ള ജനങ്ങളുടെ ഇഷ്ടവും വാത്സല്യവുമാണത്. വലിയൊരു ജനാവലിയെ നിയന്ത്രിക്കാനുള്ള കഴിവ് മഞ്ജുവിനുണ്ട്. അതുകൊണ്ടാണ് ഇന്നവര്‍ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലെ ത്തിയതും,’ ടി.കെ. രാജീവ് കുമാര്‍ പറയുന്നു.

Content Highlight: TK Rajeev Kumar Talks About Manju Warrier

Latest Stories