| Friday, 31st March 2017, 9:17 pm

വനിതാ മാധ്യമപ്രവര്‍ത്തകയോട് താന്‍ പ്രകടിപ്പിച്ചത് പ്രതിഷേധം; മംഗളത്തിന്റെ സമീപനം ഡിസ്‌ക്രെഡിറ്റുണ്ടാക്കി; ഭയമുണ്ടെന്നും ടി.കെ ഹംസ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാക്കനാട്: മംഗളത്തിന്റെ വിവാദ റിപ്പോര്‍ട്ട് മാധ്യമപ്രവര്‍ത്തരുടെ “ഡിസ്‌ക്രെഡിറ്റി”നിടയാക്കിയെന്ന് സി.പി.ഐ.എം നേതാവ് ടി.കെ ഹംസ.
മംഗളം ടെലിവിഷന്റെ പ്രവര്‍ത്തി എല്ലാ വനിതാ പ്രവര്‍ത്തകരുടേയും വിശ്വാസം നഷ്ടപ്പെടുത്താന്‍ ഇടയാക്കിയെന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും അദേഹം പറഞ്ഞു.


Also read എന്നെ ശല്ല്യം ചെയതവന്റെ മുഖത്ത് നോക്കി പൊട്ടിച്ചിട്ടുണ്ട്; ദുരനുഭവം പങ്കുവെച്ച് രജിഷ വിജയന്‍ 


വിശ്വസക്കുറവല്ല മനപ്രയാസമാണ് ചാനലിന്റെ പ്രവര്‍ത്തിയിലൂടെ ഉണ്ടായിരിക്കുന്നത്. വനിതാ മാധ്യമപ്രവര്‍ത്തകരോട് വിരോധമില്ല പക്ഷേ ഞങ്ങള്‍ക്ക് ഭയമുണ്ടെന്നും സംശയം ഉണ്ടെന്നും ഹംസ “എന്റെ ചോര തിളക്കുന്നു” എന്ന പരിപാടിയില്‍ നികേഷ് കുമാറിന്റെ ചോദ്യങ്ങളോട് പ്രതികരിച്ചു.

മംഗളത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിനു ശേഷം മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിമുഖത്തിനായി സമീപിച്ച മാധ്യമ പ്രവര്‍ത്തകയോട് പുരുഷ ജേണലിസ്റ്റിനെ പറഞ്ഞ് വിടാന്‍ ഹംസ ആവശ്യപ്പെട്ടിരുന്നെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തില്‍ “ഫോണ്‍കെണി വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അപമാനമോ” എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് നികേഷ് കുമാറിന്റെ ചോദ്യങ്ങളോട് ടി.കെ ഹംസ പ്രതികരിച്ചത്.


Dont miss യു.പിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചുവരില്‍ തുപ്പാതിരിക്കാന്‍ ‘ദൈവീകമായ’ മാര്‍ഗവുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ 


” വിശ്വാസക്കുറവൊന്നുമില്ല ചില അനുഭവങ്ങള്‍ മനപ്രയാസമുണ്ടാക്കുന്നു. മംഗളം ചാനല്‍ നടത്തിയിട്ടുള്ള ഒരു തെറ്റായ സമീപനം അതിന് ഉപയോഗിച്ച ഒരു വനിതാ പ്രവര്‍ത്തക ഇതെല്ലാം വച്ച നോക്കുമ്പോള്‍ ഡിസ്‌ക്രെഡിറ്റിന് കാരണമായി. നിലവാരം നശിപ്പിച്ചു അതെല്ലാം ആ ചാനലിന്റെ പണിയാണ്.

ആ ചാനലുകാര്‍ ചെയ്ത തെറ്റ് എല്ലാവര്‍ക്കും ബാധകമായി വരുന്നതില്‍ ഖേദമുണ്ട്. ഞങ്ങളാരും വനിതകള്‍ക്ക് വിരുദ്ധരോ എതിരാളികളോ ഒന്നുമല്ല.” അദേഹം പറഞ്ഞു.  മാധ്യമ പ്രവര്‍ത്തകയ്ക്ക അഭിമുഖം നല്‍കാന്‍ തയ്യാറാകത്തതിനെ പറ്റിയുള്ള ചോദ്യങ്ങളോട് അത് സാന്ദര്‍ഭികമായി പറഞ്ഞു പോയതാണെന്നും ഹംസ മറുപടി നല്‍കി.

“അതെല്ലാം സാന്ദര്‍ഭികമായി പറഞ്ഞ് പോകുന്നതാണ്. അതൊന്നുമല്ല അതിന്റെ ശരി. അതിന്റെ മേല്‍ ഞങ്ങള്‍ക്ക് ഭയമുണ്ട് എന്നാണ് പറഞ്ഞത്” ഹംസ പറഞ്ഞു. ഒരു ചാനലിന്റെ നടപടിയുടെ പേരില്‍ എല്ലാവരെയും കുറ്റപ്പെടുത്തുന്നത് തെറ്റല്ലെ എന്ന ചോദ്യത്തോട് അത് എന്റെ പ്രതിഷേധമാണെന്നും അതാണ് ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം എന്നുമായിരുന്നു അദേഹത്തിന്റെ പ്രതികരണം.

We use cookies to give you the best possible experience. Learn more