ഞാന്‍ മഞ്ജു മാമിന്റെ പെര്‍ഫോമന്‍സിന്റെ ആരാധകന്‍; ആ മലയാള സിനിമ 20 തവണ കണ്ടു: ടി.ജെ. ജ്ഞാനവേല്‍
Entertainment
ഞാന്‍ മഞ്ജു മാമിന്റെ പെര്‍ഫോമന്‍സിന്റെ ആരാധകന്‍; ആ മലയാള സിനിമ 20 തവണ കണ്ടു: ടി.ജെ. ജ്ഞാനവേല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th October 2024, 8:31 am

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജിനികാന്ത് ചിത്രമാണ് വേട്ടയ്യന്‍. ടി.ജെ. ജ്ഞാനവേല്‍ രചിച്ച് സംവിധാനം ചെയ്ത ഈ സിനിമയില്‍ രജിനികാന്തിനൊപ്പം ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍, റാണ ദഗുബട്ടി, റിതിക സിങ്, ദുഷാര വിജയന്‍, അഭിരാമി തുടങ്ങിയ വലിയ താരനിര ആയിരുന്നു ഒന്നിച്ചത്.

മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും രജിനികാന്തും ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും വേട്ടയ്യനുണ്ട്. സിനിമയില്‍ മലയാളികളുടെ പ്രിയനടി മഞ്ജു വാര്യരും അഭിനയിച്ചിട്ടുണ്ട്. രജിനികാന്തിന്റെ പങ്കാളിയായ താര എന്ന കഥാപാത്രമായാണ് മഞ്ജു എത്തിയത്.

ഇപ്പോള്‍ മഞ്ജു വാര്യരെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍. ടി.എഫ്.പി.സിയുടെ (തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ) യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

TJ Gnanavel

TJ Gnanavel

‘വേട്ടയ്യനില്‍ മഞ്ജു വാര്യറിന്റേത് രജിനി സാറിന്റെ ഭാര്യയുടെ കഥാപാത്രം മാത്രമല്ല. അദ്ദേഹത്തെ മുന്നോട്ട് നയിക്കുന്ന തരത്തിലുള്ള ഒരു കഥാപാത്രമാണ് താരയുടേത്. അതിന് പറ്റിയ ഒരു പെര്‍ഫോമറിനെ എനിക്ക് വേണമായിരുന്നു. അതുകൊണ്ട് എന്റെ ആദ്യ ചോയ്‌സ് മഞ്ജു മാമിന്റേത് തന്നെയായിരുന്നു.

ഞാന്‍ അവരുടെ പെര്‍ഫോമന്‍സിന്റെ ഒരു ഡൈ ഹാര്‍ഡ് ഫാനാണ്. മഞ്ജു മാമിന്റെ ‘ഹൗ ഹോള്‍ഡ് ആര്‍ യു’ എന്ന സിനിമ ഞാന്‍ ഒരു 20 തവണ കണ്ടിട്ടുണ്ടാകും. അതിലെ അവരുടെ ചെറിയ പെര്‍ഫോമന്‍സ് പോലും ഗംഭീരമായിരുന്നു. മഞ്ജു മാമിന്റെ സിനിമകളില്‍ എന്റെ ഏറ്റവും ഫേവറൈറ്റ് ‘ഹൗ ഹോള്‍ഡ് ആര്‍ യു’ ആണ്.

അവരുടെ പഴയ സിനിമകള്‍ ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ ‘ഹൗ ഹോള്‍ഡ് ആര്‍ യു’ എനിക്ക് ഒരുപാട് ഇഷ്ടമാണ്. വേട്ടയ്യനിലെ ഈ കഥാപാത്രം മഞ്ജു മാമ് ചെയ്താല്‍ നന്നാകുമെന്ന് കഥ എഴുതുമ്പോഴേ ഉണ്ടായിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു,’ ടി.ജെ. ജ്ഞാനവേല്‍ പറയുന്നു.


Content Highlight: TJ Gnanavel Talks About Manju Warrier