'ഹിന്ദിയുടെ നാട്ടില്‍, സ്പര്‍ദ്ധയുടെ മണ്ണില്‍, ചതിയുടെ തട്ടകത്തില്‍, ചുവട് പാളിയ ഒറ്റപ്പെട്ട മലയാളം'; ടിയാന്‍ ട്രൈലര്‍ പുറത്തിറങ്ങി; വീഡിയോ
Daily News
'ഹിന്ദിയുടെ നാട്ടില്‍, സ്പര്‍ദ്ധയുടെ മണ്ണില്‍, ചതിയുടെ തട്ടകത്തില്‍, ചുവട് പാളിയ ഒറ്റപ്പെട്ട മലയാളം'; ടിയാന്‍ ട്രൈലര്‍ പുറത്തിറങ്ങി; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd May 2017, 6:45 pm

 

പൃഥ്വിരാജ് നായകനായെത്തുന്ന കൃഷ്ണ കുമാര്‍ ചിത്രം ടിയാന്റെ ട്രൈലര്‍ പുറത്തിറങ്ങി. മികച്ച ഫ്രൈമുകളുമായെത്തിയ ട്രെയിലര്‍ ചിത്രത്തിന്റെ യഥാര്‍ത്ഥ മൂഡിലേക്ക് പ്രേക്ഷകരെ നയിക്കുന്നതാണ്.


Also read ‘നീചനായ ഇന്ത്യക്കാരാ നീയിത് അര്‍ഹിക്കുന്നു’; ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ക്ക് നേരെ വംശീയ ആക്രമണം 


ഹിന്ദിയുടെ നാട്ടില്‍, സ്പര്‍ദ്ധയുടെ മണ്ണില്‍, ചതിയുടെ തട്ടകത്തില്‍, ചുവട് പാളിയ ഒറ്റപ്പെട്ട മലയാളം തുടങ്ങിയ വ്യത്യസ്ത കാഷ്ചകളിലൂടെ സഞ്ചരിക്കുന്ന ട്രൈലര്‍ സമകാലീന ഇന്ത്യയുടെ നേര്‍ ചിത്രമാകും വരച്ച് കാട്ടുകയെന്ന് വ്യക്തമാക്കുന്നതാണ്.

അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രം കൃഷ്ണ കുമാറാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ മുരളിഗോപിയുടെയതും. അസ്ലാന്‍ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അസ്ലാന്റെ സഹോദരന്‍ പട്ടാമ്പിരാമന്‍ എന്ന കഥാപാത്രമായാണ് ഇന്ദ്രജിത്ത് സിനിമയിലെത്തുന്നത്. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രൈലര്‍ പുറത്ത് വിട്ടത്.


Dont miss ‘കാണണം എന്നുള്ളവര്‍ പെട്ടെന്നു കണ്ടോ, ഇപ്പോ തെറിക്കും തിയ്യറ്ററീന്ന്’; നിസ്സഹായനായി അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ സംവിധായകന്‍ 


അനന്യ, ഷൈന്‍ ടോം ചാക്കോ, പത്മപ്രിയ സുരാജ് വെഞ്ഞാറാമൂട് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹനീഫ് മുഹമ്മദ് നിര്‍മ്മിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം ഗോപി സുന്ദറാണ്. സതീഷ് കുറുപ്പിന്റെ ക്യാമാറ മികച്ച ദൃശ്യങ്ങളാണ് ട്രൈലറിലൂടെയും പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.