| Monday, 2nd May 2022, 2:02 pm

അക്ഷയ് കുമാറിന് പകരം കാര്‍ത്തിക് ആര്യന്‍; ബൂല്‍ ബുലയ്യ രണ്ടാം ഭാഗത്തിന്റെ ടൈറ്റില്‍ ട്രാക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാര്‍ത്തിക് ആര്യനെ നായകനാക്കി അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ബൂല്‍ ബലയ്യ 2 വിലെ ടൈറ്റില്‍ ട്രാക്ക് പുറത്ത്. തനിഷ്‌ക് ബാഗ്ജി ഒരുക്കിയ നല്‍കിയ ഗാനം പാടിയിരിക്കുന്നത് നീരജ് ശ്രീധറാണ്.

ടൂ സീരിസ് യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്ത് വിട്ടിരിക്കുന്നത്. ബൂല്‍ ബലയ്യ ഒന്നാം ഭാഗത്തിലെ ടൈറ്റില്‍ ട്രാക്കിന്റെ റീമേക്ക് വേര്‍ഷന്‍ തന്നെയാണ് രണ്ടാം ഭാഗത്തിലെ ടൈറ്റില്‍ ട്രാക്കും.

കിയാര അദ്വാനി നായികയാവുന്ന ചിത്രത്തില്‍ തബു, രാജ്പാല്‍ യാദവ്, പരേഷ്, അഗദ് ബേഡി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആകാശ് കൗശിക് തിരക്കഥയൊരുക്കിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് ഭൂഷണ്‍ കുമാര്‍, മുറാദ് ഖേതാനി, കൃഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. മെയ് 20ന് ബൂല്‍ ബുലയ 2 തിയേറ്ററുകളിലെത്തും.

മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായി 2007 ല്‍ പുറത്ത് വന്ന ബൂല്‍ ബുലയ്യയുടെ രണ്ടാം ഭാഗമാണ് 2022 ല്‍ വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്.

ആദ്യഭാഗത്തില്‍ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവര്‍ക്ക് പകരം യഥാക്രമം അക്ഷയ് കുമാര്‍, വിദ്യാ ബാലന്‍, ഷിനെ അഹൂജ എന്നിവരാണെത്തിയത്. പ്രിയദര്‍ശനായിരുന്നു ചിത്രം ഹിന്ദിയിലേക്ക് അന്ന് റീമേക്ക് ചെയ്തത്.

Content Highlight: title track from bhool bhulayya 2

We use cookies to give you the best possible experience. Learn more