തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസിലെന്ന് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. കേസില്‍ വിജിലന്‍സ് അന്വേഷണം തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഒരു മന്ത്രിക്കുമെതിരെയും ഇപ്പോള്‍ കേസില്ലെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.
ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കഴിഞ്ഞ മാസം കത്ത് നല്‍കിയിരുന്നു. ഇരുവരെയും രക്ഷിക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ തന്ത്രപ്പെടുന്നതെന്ന് കത്തില്‍ വി.എസ് ആരോപിക്കുകയും ചെയ്തിരുന്നു.
ടൈറ്റാനിയം അഴിമതി കേസില്‍ അന്വേഷണം തുടരുന്നതിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും പ്രതിചേര്‍ത്ത് അന്വേഷണം തുടങ്ങണമെന്നായിരുന്നു വി.എസിന്റെ ആവശ്യം.
അന്വേഷണത്തിന്റെ സ്‌റ്റേ നീക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങാന്‍ വിജിലന്‍സ് ഡയറക്ടര്‍ നടപടിയെടുത്തിരുന്നില്ല.
ഇക്കാര്യത്തില്‍ ഉടന്‍ നടപടിയുണ്ടായില്ലെങ്കില്‍ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് വി.എസ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമായിരുന്നു കേസില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.