| Tuesday, 21st January 2014, 10:13 am

ടൈറ്റാനിക് ദുരന്തം: വിവാദത്തിന് അന്ത്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ലണ്ടന്‍: ഒരു നൂറ്റാണ്ടായി തുടരുന്ന ടൈറ്റാനിക് ദുരന്തത്തിന്റെ വിവാദത്തിന് അന്ത്യം. ടൈറ്റാനിക് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടതാണെന്ന ഹെലന്‍ ക്രേമര്‍ എന്ന വനിതയുടെ അവകാശവാദമാണ് ഡി.എന്‍.എ പരിശോധനയിലൂടെ പൂര്‍ണ്ണമായി തെറ്റാണെന്ന് സ്ഥിരീകരിച്ചത്.

1913 ല്‍ ആദ്യയാത്രയില്‍ ടൈറ്റാനിക് കപ്പല്‍ മുങ്ങി കൊല്ലപ്പെട്ടു എന്ന് കരുതുന്ന ലൊറെയ്ന്‍ അലിസണ്‍ എന്ന രണ്ട് വയസുകാരി താനാണെന്ന് അവകാശപ്പെട്ട് 1940 ലാണ് ഹെലന്‍ ക്രേമര്‍ രംഗത്തെത്തിയത്.

ദുരന്തത്തില്‍ നിന്നും ഒരു നാവികനാണ് തന്നെ രക്ഷിച്ചതെന്നും ലണ്ടനിലെ ഹഡ്‌സണ്‍, ബെസ് ദമ്പതികള്‍ക്ക് തന്നെ കൈമാറുകയായിരുന്നെന്നുമായിരുന്നു അവരുടെ അവകാശവാദം.

വളര്‍ത്തച്ഛനോട് ജനന സര്‍ട്ടിഫിക്കറ്റിന് നിര്‍ബന്ധിച്ചപ്പോള്‍ മാത്രമാണ് കഥകള്‍ അറിഞ്ഞതെന്നും അതിനാലാണ് 1940 ല്‍ അവകാശവാദം ഉന്നയിക്കേണ്ടി വന്നതെന്നും അവര്‍ പറഞ്ഞിരുന്നു.

1992 ല്‍ ഇവര്‍ മരിച്ചിട്ടും ഇതില്‍ ഒരു തീര്‍പ്പുമുണ്ടായില്ല. ലൊറെയ്ന്‍ അലിസണിന്റെ സ്വത്തായിരുന്നു ഇവരുടെ ലക്ഷ്യം എന്നായിരുന്നു ഏറ്റവും പ്രതികൂലമായ വാദം. കഴിഞ്ഞ വര്‍ഷം ഇവരുടെ പൗത്രി അവകാശവാദവുമായി രംഗത്തെത്തിയതിനെത്തുടര്‍ന്നാണ് ഡി.എന്‍.എ പരിശോധന നടത്തിയത്.

We use cookies to give you the best possible experience. Learn more