തിരൂരിലും താനൂരിലും രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ
Kerala
തിരൂരിലും താനൂരിലും രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th May 2018, 8:56 pm

മലപ്പുറം: തിരൂര്‍, താനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാളെയും മറ്റന്നാളും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി.

പ്രദേശങ്ങളിലെ രാഷ്ട്രീയ-സാമുദായിക സംഘര്‍ഷങ്ങളെ മുന്‍നിര്‍ത്തിയാണ് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്.

കുറച്ച് ദിവസങ്ങളായി പ്രദേശത്ത് സി.പി.ഐ.എം-മുസ്‌ലിം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തിരൂര്‍ കുറ്റിപ്പുറം റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരനെ ഓടിക്കൊണ്ടിരിക്കുന്ന ബസിലിട്ട് ഒരു സംഘം വെട്ടിയിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു തീരദേശത്തുണ്ടായ അക്രമം രണ്ടുവര്‍ഷമായി തുടരുകയാണ്. പല തവണ സമാധാനയോഗങ്ങള്‍ ചേരുകയും സംഘര്‍ഷമേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടും അക്രമത്തിനു കുറവില്ല.