തേങ്ങ എങ്ങനെ ഉടയ്ക്കണമെന്നും ആരതി എങ്ങനെ നടത്തണമെന്നും കോടതി പറയണോ!തിരുപ്പതി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹരജിയില്‍ സുപ്രീംകോടതി
national news
തേങ്ങ എങ്ങനെ ഉടയ്ക്കണമെന്നും ആരതി എങ്ങനെ നടത്തണമെന്നും കോടതി പറയണോ!തിരുപ്പതി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹരജിയില്‍ സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th November 2021, 8:57 am

ന്യൂദല്‍ഹി: ക്ഷേത്രങ്ങളുടെ ദൈനംദിനച്ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കാര്യത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി.

ക്ഷേത്രഭരണം സംബന്ധിച്ച കാര്യങ്ങള്‍ മാത്രമേ പരിശോധിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി.

തിരുപ്പതി ക്ഷേത്രത്തിലെ ചടങ്ങുകളില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചുകൊണ്ടുള്ള ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

തേങ്ങ എങ്ങനെ ഉടയ്ക്കണമെന്നും ആരതി എങ്ങനെ നടത്തണമെന്നും കോടതി പറയണോ എന്ന് പരാതിക്കാരനായ ശ്രീ വരിദാദയോട് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ചോദിച്ചു.

ക്ഷേത്രത്തിന്റെ പരമ്പരാഗത രീതിയില്‍ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടെങ്കില്‍ സിവില്‍ സ്യൂട്ട് വഴിയാണ് ചോദ്യം ചെയ്യേണ്ടതെന്നും ഭരണഘടനാ കോടതികള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

ആന്ധ്രാപ്രദേശ് ഹൈക്കോടതി പരാതി തള്ളിയതിനെ തുടര്‍ന്നാണ് ഹരജിക്കാരന്‍ സുപ്രീംകോടതിയില്‍ ഹരജിയുമായി എത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: Tirupati temple: Constitutional court can’t interfere in daily rituals, says SC