| Saturday, 19th October 2019, 11:57 am

തിരുപ്പതിയില്‍ നിന്ന് കേരളത്തിന് ദു:ഖവും സന്തോഷവും പകരുന്ന വാര്‍ത്ത; ഭാവിയില്‍ മധുരിച്ചേക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവില്‍ ചേര്‍ക്കുന്നതിന് കേരള സ്‌റ്റേറ്റ് കാഷ്യൂ വര്‍ക്കേഴ്‌സ് അപെക്‌സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്( കാപ്പെക്‌സ്) ദേവസ്വവുമായി ഉണ്ടാക്കിയ കാര്‍പ്രകാരം അയച്ച കശുവണ്ടി തിരിച്ചയച്ചു. ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആദ്യ ലോഡ് കശുവണ്ടി തിരിച്ചയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അഞ്ച് ടണ്‍ കശുവണ്ടിയാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഫ്‌ളാഗ് ഓഫ് ചെയ്ത് അയച്ചത്. തൊഴിലാളികളുടെ സഹകരണ സംഘമായ കാപ്പെക്‌സിനെ പുനരുദ്ധരിക്കുന്നതിനുള്ള ശ്രമമായാണ് ഈ കരാര്‍ നേടിയെടുത്തത്. എന്നാല്‍ ആദ്യ ലോഡ് തിരികെ അയച്ചത് തിരിച്ചടിയായി. ഗുണനിലവാരക്കുറവും പൊടിയും ള്ളതുകൊണ്ടാണ് കശുവണ്ടി ദേവസ്വം തിരിച്ചയച്ചത്.

എന്നാല്‍ കേരള കാഷ്യൂ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ തിരുപ്പതി ക്ഷേത്രത്തിലേക്ക് അയച്ച കശുവണ്ടി സ്വീകരിച്ചു. 100 ടണ്‍ കശുവണ്ടി കോര്‍പ്പറേഷനില്‍ നിന്ന് വാങ്ങാനുള്ള താല്‍പര്യവും പ്രകടിപ്പിച്ചു. 10 ടണ്‍ കശുവണ്ടി അടുത്തയാഴ്ച കയറ്റി അയക്കും. 669 രൂപയാണ് ഒരു കിലോയ്ക്ക കോര്‍പ്പറേഷന്‍ ഈടാക്കുന്നത്.

We use cookies to give you the best possible experience. Learn more