ഗ്യാസ് ലാഭിക്കാന്‍ ചില വഴികള്‍
Daily News
ഗ്യാസ് ലാഭിക്കാന്‍ ചില വഴികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th December 2015, 1:23 pm

gasപാചകവാതക വിലകുതിച്ചുയരുമ്പോള്‍ എല്ലാവര്‍ക്കും ആധിയാണ്. വില ഭയന്ന് ഗ്യാസ് വേണ്ടെന്നുവയ്ക്കാനാവില്ല. അപ്പോള്‍ പിന്നെ ഉപയോഗം പരമാവധി കുറയ്ക്കാനാണ് നോക്കേണ്ടത്. അതിനു ചെയ്യേണ്ട ചില കാര്യങ്ങളിതാ

1. ഗ്യാസില്‍ പാചകം ചെയ്യുമ്പോള്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുക. സമയവും ഗ്യാസും ലാഭിക്കാം.

2. പയറുവര്‍ഗങ്ങള്‍ പാചകം ചെയ്യുമ്പോള്‍ അഞ്ച് മണിക്കൂറോളം കുതിര്‍ത്തിട്ടശേഷം പാചകം ചെയ്യുക

3. ഗ്യാസ് ഓണാക്കുന്നതിനു മുമ്പു തന്നെ പാചകം ചെയ്യേണ്ട വസ്തുക്കള്‍ തയ്യാറാക്കി വെക്കുക

4. ഗ്യാസ് സ്റ്റൗ കത്തിക്കുമ്പോള്‍ നോബ് സിമ്മില്‍ വെച്ചുവേണം സ്റ്റൗ കത്തിക്കാന്‍.

5. പരമാവധി ഉയരം കുറഞ്ഞ പാത്രത്തില്‍ പാകം ചെയ്താല്‍ ഗ്യാസ് 25% ലാഭിക്കാം.

6. ഫ്രിഡ്ജില്‍ സൂക്ഷിച്ച ആഹാരങ്ങള്‍ തണുപ്പ് മാറിയശേഷമേ ചൂടാക്കാവൂ.