സ്ത്രീകളിലും കണ്ടുവരുന്ന പ്രധാന ആരോഗ്യപ്രശ്‌നമാണ് പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം. ആര്‍ത്തവത്തോടനുബന്ധിച്ച് ചില സ്ത്രീകളില്‍ കാണുന്ന ശാരീരിക- മാനസിക അസ്വസ്ഥതകളെയാണ് പി.എംഎസ് അഥവാ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്ന് പറയുന്നത്.
പെട്ടെന്നുണ്ടാകുന്ന ദേഷ്യം, മൂഡ് സ്വിംഗ്‌സ്, ശരീരവേദന, സ്തനങ്ങളിലെ വേദന, മലബന്ധം എന്നിവയെല്ലാം പി.എം.എസിന്റെ പ്രധാന ലക്ഷണങ്ങളാണ്.
ആര്‍ത്തവത്തിന് ആഴ്ചകള്‍ക്ക് മുമ്പാണ് പി.എം.എസ് പ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ പ്രകടമാകുന്നത്. പിന്നീട് ആര്‍ത്തവം ആരംഭിക്കുന്നതോടെ ഇവ അപ്രത്യക്ഷമാകുകയും ചെയ്യുന്നു.
പ്രധാനമായും വ്യായാമമില്ലായ്മ, സ്‌ട്രെസ്സ്, ഉറക്കക്കുറവ്, മാനസിക പിരിമുറുക്കം എന്നിവയൊക്കെ പി.എം.എസിലേക്ക് നയിക്കാറുണ്ട്. ഇവയെ നിയന്ത്രിക്കാന്‍ സാധിച്ചാല്‍ പി.എം.എസ് പ്രശ്‌നങ്ങളെയും പരിഹരിക്കാവുന്നതാണ്.
എന്നാല്‍ ഇവ ഭൂരിഭാഗം സ്ത്രീകളുടെയും ദൈനംദിന ജീവിതത്തെ കാര്യമായി ബാധിക്കാറുണ്ട്. എന്നാല്‍ ജീവിതരീതിയിലെ ചില മാറ്റങ്ങളിലൂടെ നമുക്ക് പി.എം.എസിനെ നിയന്ത്രിക്കാന്‍ കഴിയുന്നതാണ്.
മാനസികപിരിമുറുക്കം കുറയ്ക്കുന്നതും വ്യായാമം ചെയ്യുന്നതും ഗുണം ചെയ്യും. പി.എം.എസ് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ രാത്രിയില്‍ കുറഞ്ഞത് എട്ട് മണിക്കൂര്‍ ഉറക്കം എന്നത് കൃത്യമായി പാലിക്കേണ്ടതാണ്.
പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നത് പി.എം.എസ് ബുദ്ധിമുട്ടുകള്‍ നിയന്ത്രിക്കാന്‍ ഒരുപരിധി വരെ സഹായിക്കും. ഈ സമയത്ത് ധാരാളം വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
മഗ്‌നീഷ്യം, സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കേണ്ടതാണ്. ഇലക്കറികള്‍, ബദാം എന്നിവയില്‍ മഗ്‌നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. മത്തന്‍ കുരു, വെള്ളക്കടല, മറ്റ് പയറുവര്‍ഗങ്ങള്‍ എന്നിവയെല്ലാം ഈ സമയത്ത് ധാരാളമായി കഴിക്കുന്നത് പി.എം.എസ് പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Tips To Get Over Pre Menstrual Syndrome