| Monday, 13th August 2012, 1:48 pm

താരനും മുടികൊഴിച്ചലും അകറ്റാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുടിയുടെ കാര്യത്തില്‍ ഷാമ്പൂകളും മറ്റും ഉപയോഗിക്കാന്‍ പലര്‍ക്കും പേടിയാണ്. പക്ഷെ താരന്റെയും അഴുക്കിന്റെയുമൊക്കെ ബുദ്ധിമുട്ടിനെക്കുറിച്ചാലോചിക്കുമ്പോള്‍ അതെല്ലാം ഉപയോഗിക്കുകയും ചെയ്യും. പിന്നെയത് മുടികൊഴിച്ചിലേക്കാവും എത്തിക്കുക. അതുകൊണ്ട് തന്നെ മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിന് ഈ കുറിപ്പ് തീര്‍ച്ചയായും നിങ്ങളെ സഹായിക്കും.[]

താരന്‍: പലരെയും അലട്ടുന്ന പ്രശ്‌നമാണിത്. അല്പം ഉലുവ രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്തിവെച്ച് രാവിലെ അത് നന്നായി അരച്ചെടുത്ത് തലയില്‍ പുരട്ടുക. മുപ്പത് മിനിറ്റ് കഴിഞ്ഞ് കഴുകാം. നിങ്ങളുടെ തലയ്ക്ക് തണുപ്പേകുക മാത്രമല്ല താരന്‍ അകറ്റുകയും ചെയ്യും.

മുടി കൊഴിച്ചില്‍: അല്പം വെളിച്ചെണ്ണയും എള്ളെണ്ണയും കൂട്ടിക്കലര്‍ത്തുക. നെല്ലിക്കയും വെള്ളച്ചെമ്പരത്തിയുടെ ഇലയും 20 മിനിറ്റ് തിളപ്പിക്കുക. ഇത് തണുത്തശേഷം തലയില്‍ പുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയുക. മുടി കൊഴിച്ചില്‍ നില്‍ക്കും.

നരച്ച മുടി: ഒരു ഇരുമ്പ് പാത്രത്തില്‍ മൈലാഞ്ചി പൊടി കുതിര്‍ത്ത് വയ്ക്കുക. അതിലേക്ക് അല്പം തൈരും ചെറുനാരങ്ങാനീരും ചേര്‍ത്ത് ഇളക്കി തലയില്‍ പുരട്ടുക. മൂന്ന് മണിക്കൂറിനുശേഷം കഴുകി കളയുക. തലയ്ക്ക് തണുപ്പ് ലഭിക്കാനും ഇത് സഹായിക്കും.

മുടിക്ക് മൃദുത്വം ലഭിക്കാന്‍: മുട്ടയുടെ വെള്ള തലയില്‍ പുരട്ടുക. മുപ്പത് മിനിറ്റിനുശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകുക.

മുടി പൊട്ടുന്നത് തടയാന്‍:  ഹെന്ന അധികം ഉപയോഗിക്കുമ്പോള്‍ മുടി എളുപ്പം പൊട്ടുന്നെങ്കില്‍ മുടി കഴുകുന്നതിന് മുമ്പ് ഓയില്‍ മസാജ് ചെയ്യുക. ഇതൊരിക്കലും നിങ്ങളുടെ മുടിയുടെ നിറം വര്‍ധിപ്പിക്കില്ല. മുടിക്ക് മൃദുത്വം പകരുകയും ചെയ്യും.

അറ്റം പിളര്‍ക്കുന്നത്: മുടിയില്‍ നന്നായി എണ്ണ പുരട്ടുക. മുടിയുടെ അറ്റം വെളിച്ചെണ്ണയില്‍ മുക്കിയശേഷം ചൂട് വെള്ളത്തില്‍ മുക്കിയ തുണികൊണ്ട് തലകെട്ടുക. അതിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് തല കഴുകുക.

We use cookies to give you the best possible experience. Learn more