| Thursday, 22nd March 2018, 11:40 pm

നിങ്ങളുടെ വൃക്കകള്‍ സംരക്ഷിക്കാന്‍ ഇനി അഞ്ചു മാര്‍ഗ്ഗങ്ങള്‍ ശീലമാക്കിയാല്‍ മതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്നത്തെ ഭക്ഷണ ശീലങ്ങള്‍ നമ്മുടെ ഓരോരുത്തരുടെയും ആരോഗ്യത്തെ ദോഷകരമായാണ് ബാധിക്കുന്നത്. ചില ശീലങ്ങള്‍ ഏറ്റവും പ്രധാന അവയവമായ വൃക്കകളെയും സാരമായി ബാധിക്കാറുണ്ട്. പൂര്‍ണ്ണ ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള കിഡ്നി അത്യാവശ്യമാണ്.

നമുക്കിടയില്‍ എല്ലാവര്‍ക്കും കിഡ്നി രോഗങ്ങള്‍ സര്‍വ്വസാധാരണമാണ്. 30 വയസിന് ശേഷമുള്ള ഓരോ വ്യക്തിക്കും പത്ത് വര്‍ഷം കൂടുമ്പോള്‍ കിഡ്നിയുടെ പ്രവര്‍ത്തനം കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.


ALSO READ: തൈര്, നാരങ്ങാനീര് യോനിയില്‍ പുരട്ടി സ്വയം ചികിത്സ നടത്താറുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് ഈ ഗുരുതര രോഗങ്ങള്‍


അതുകൊണ്ടുതന്നെ കിഡ്നിയുടെ ആരോഗ്യം സൂക്ഷിക്കേണ്ടത് അത്യാവശ്യവുമാണ്. നമ്മുടെ ചില ദൈനംദിന ശീലങ്ങളില്‍ മാറ്റം വരുത്തിയാല്‍ വൃക്കരോഗങ്ങളെ ഒരുപരിധി വരെ തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നതാണ്.

1. ധാരാളം വെള്ളം കുടിക്കുക
കിഡ്നിയിലുള്ള മാലിന്യങ്ങള്‍ പുറന്തള്ളാന്‍ ദിവസവും കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുക.

2.ഇല വര്‍ഗ്ഗങ്ങള്‍
വൃക്കകളുടെ ആരോഗ്യത്തിനായി ഇല വര്‍ഗ്ഗങ്ങള്‍ ധാരാളം കഴിക്കുന്നത് വളരെ നല്ലതാണ്. എരിവും മസാലയുമടങ്ങിയ ആഹാരം പൂര്‍ണ്ണമായും ഒഴിവാക്കുക.

3.ലഹരി
പുകവലിയും അമിത മദ്യപാനവും കിഡ്നിയുടെ സ്വാഭാവിക പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്. അതിനാല്‍ ഇവ ഉപയോഗിക്കുന്നത് ഒഴിവാക്കുക.


MUST READ: ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? സൂക്ഷിക്കുക, നിങ്ങളുടെ വൃക്കകള്‍ അപകടത്തിലാണെന്ന് പഠനങ്ങള്‍


4.കാപ്പി ഒഴിവാക്കണം

കിഡ്നി സ്റ്റോണ്‍ ഉള്ളവര്‍ കാപ്പി കുടിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. പകരം എള്ളടങ്ങിയ ആഹാരം ധാരാളം കഴിക്കാവുന്നതാണ്.

5.വേദന സംഹാരി
രോഗങ്ങള്‍ വരുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ വേദന സംഹാര ഗുളികകള്‍ അമിതമായി ഉപയോഗിക്കുന്നത് വൃക്കയുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നത് കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് പ്രധാനമാണ്.

Latest Stories

We use cookies to give you the best possible experience. Learn more