മുറിവുകളും മറ്റും ഉണ്ടായാല്‍ നഖത്തില്‍ വെളുത്ത പാടുണ്ടാവാറുണ്ട്. നഖം വളരുന്നതിന് അനുസരിച്ച് ഈ പാടുകള്‍ അപ്രത്യക്ഷമാകും. ഇതല്ലാതെ നഖത്തില്‍ കാണുന്ന ചില അടയാളങ്ങള്‍ തീര്‍ച്ചയായും ഡോക്ടറുടെ നിര്‍ദേശം തേടേണ്ടവയാണ്. അവ ഏതൊക്കെയാണെന്നു നോക്കാം.
1. നഖത്തിന്റെ നിറത്തിലുള്ള മാറ്റം. ഉദാഹരണമായി നഖം മുഴുവന്‍ കളര്‍ മാറുന്നതോ അല്ലെങ്കില്‍ അടിയിലായി കറുപ്പം നിറവരുന്നതോ.
2. നഖത്തിന്റെ ആകൃതിയിലുള്ള മാറ്റം. ഉദാഹരണത്തിന് ചുരുണ്ടുപോകുന്ന നഖം.
3. നഖത്തിനു കട്ടി കുറയുകയോ കൂടുകയോ ചെയ്യുക.
4 ചുറ്റുമുള്ള സ്‌കിന്നില്‍ നിന്നും നഖം വിട്ടുപോകുക.
5 നഖത്തിനു ചുറ്റില്‍ നിന്നും രക്തം വരിക
6 നഖത്തിനു ചുറ്റും വീര്‍ക്കുകയോ വേദന വരികയോ ചെയ്യുക
നഖം സംരക്ഷിക്കുന്നതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. നഖം വൃത്തിയായി സൂക്ഷിക്കുക
നഖത്തിന് അടിയില്‍ ബാക്ടീരിയയും മറ്റും വളരുന്നത് തടയാന്‍ ഇതു സഹായിക്കും. ഏറെനേരം ജലവുമായി സമ്പര്‍ക്കം നഖത്തില്‍ വിള്ളലുണ്ടാക്കും. അത്തരം സാഹചര്യങ്ങളില്‍ റബ്ബര്‍ ഗ്ലൗസ് ധരിക്കുക.
2. നഖ ശുചിത്വം പാലിക്കുക
മൂര്‍ച്ചയുള്ള നഖംവെട്ടി ഉപയോഗിക്കുക. നഖം വെട്ടിയശേഷം അറ്റം റൗണ്ട് ചെയ്യുക.
3. മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുക
കയ്യില്‍ ഉപയോഗിക്കുന്ന ലോഷനുകള്‍ കൊണ്ട് നഖത്തിലും തടവുക.