1. മുടിയ്ക്ക് പറ്റിയ ചീപ്പ് തെരഞ്ഞടുക്കുക. പല്ലുകള്‍ തമ്മില്‍ അകലം കൂടിയ ചീപ്പാണ് നല്ലത്.
2. മുടി പൊട്ടുന്നത് തടയാന്‍ മുടിയുടെ അടിഭാഗം നന്നായി ചീകിയശേഷം മാത്രം മുകള്‍ഭാഗം ചീകുക.
3. ഷാമ്പു മുടിയില്‍ പുരട്ടുന്നതിനു മുമ്പ് മുടി നന്നായി നനഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഇതിനുവേണ്ടി തണുത്ത വെള്ളം ഉപയോഗിക്കുക.
4. സ്‌കിന്നിനെ പോലെ തന്നെ മുടിയ്ക്കും ഹൈഡ്രേഷന്‍ ആവശ്യമാണ്. അതുകൊണ്ടുതന്നെ ധാരാളം വെള്ളം കുടിയ്ക്കുക.
5. പ്രോട്ടീന്‍ നന്നായി അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.
6. മുടി കണ്ടീഷന്‍ ചെയ്യുക.
7. നനഞ്ഞ മുടി കെട്ടിവെയ്ക്കാതിരിക്കുക. മഴക്കാലമായതിനാല്‍ മുടി ഉണങ്ങാന്‍ അല്പം സമയം എടുക്കും. അതിനാല്‍ രാവിലെ കുളിക്കണമെന്നു നിര്‍ബന്ധമുള്ളവരാണെങ്കില്‍ മുടി ഉണങ്ങാനുള്ള സമയം കണക്കാക്കി കുളിക്കുക.
8. മുടി അഴിച്ചിടുന്നത് അറ്റം പിളരാനും, പൊട്ടിപ്പോകാനും ഇടയാക്കും. അതിനാല്‍ മഴക്കാലത്ത് പിന്നിയിട്ടു കെട്ടുന്നതാണ് നല്ലത്.