| Thursday, 14th June 2018, 3:33 pm

മഴക്കാല രോഗങ്ങള്‍ വര്‍ധിക്കുന്നു; ചെറുക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ മതി...

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏറ്റവും കൂടുതല്‍ രോഗങ്ങള്‍ പടരുന്ന സമയമാണ് മഴക്കാലം. ശുചിത്വമുള്ള വെള്ളം ഉപയോഗിക്കാത്തതും ഭക്ഷണത്തിലെ ശുചിത്വമില്ലായ്മയും  രോഗം പടരാനുള്ള സാധ്യതകള്‍ ഒരുക്കുന്നു.

മഴക്കാലങ്ങളില്‍ വയറുവേദന വയറിളക്കം ഛര്‍ദ്ദി എന്നിവ ഉണ്ടായാല്‍ ഉടന്‍ തന്നെ വിദഗ്ധ ചികിത്സ ഉറപ്പാക്കേണ്ടതാണ്. ജീവിത ശൈലിയിലെ മാറ്റങ്ങളും രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരുപരിധി വരെ രോഗങ്ങള്‍ തടയാവുന്നതാണ്.

1. ശുദ്ധമായ വെള്ളം കുടിക്കുന്നത് ശീലമാക്കുക. പഴകിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക.

2. ശരീരത്തിന് നിര്‍ജലീകരണം സംഭവിക്കാതെ സൂക്ഷിക്കുക. ദിവസവും എട്ട് ലിറ്റര്‍ വെള്ളം കുടിക്കുക.


ALSO READ: അമിത ക്ഷീണം അനുഭവിക്കുന്നവരാണോ നിങ്ങള്‍? ഈ രീതികള്‍ ജീവിതത്തിന്റെ ഭാഗമാക്കൂ….


3. പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകി ഉപയോഗിക്കണം. വെള്ളം കോരാനുപയോഗിക്കുന്ന കിണര്‍, ജലസംഭരണികള്‍ എന്നിവ മൂടി വയ്‌ക്കേണ്ടതാണ്.

4. പുറത്തെ ഭക്ഷണം കഴിവതും ഒഴിവാക്കുക. വൃത്തിയുള്ള സാഹചര്യങ്ങളില്‍ പാകം ചെയ്ത ഭക്ഷണങ്ങള്‍ മാത്രം കഴിക്കുന്നത് സ്ഥിരമാക്കേണ്ടതാണ്.

5. ചൂടുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഫ്രിഡ്ജില്‍ നിന്ന് ഭക്ഷണം നേരിട്ടെടുത്ത് കഴിക്കുന്ന രീതി ഒഴിവാക്കുക.

ഈ രീതികളിലൂടെ മഴക്കാല ആരോഗ്യം ഉറപ്പുവരുത്തേണ്ടതാണ്. രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ എളുപ്പമുള്ള സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ വ്യക്തി ശുചിത്വം പാലിക്കേണ്ടതാണ് ഏക മാര്‍ഗ്ഗം.

We use cookies to give you the best possible experience. Learn more