ദിവസം മുഴുവന്‍ ഉന്‍മേഷത്തോടെയിരിക്കാന്‍ ഈ രീതികള്‍ പിന്തുടര്‍ന്നാല്‍ മതി
Health
ദിവസം മുഴുവന്‍ ഉന്‍മേഷത്തോടെയിരിക്കാന്‍ ഈ രീതികള്‍ പിന്തുടര്‍ന്നാല്‍ മതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th June 2018, 3:54 pm

 

തിരക്കുള്ള ജോലിയും അലച്ചിലും കാരണം ശരീര ക്ഷീണം അനുഭവിക്കുന്നവരാണ് ഇന്നധികം പേരും. ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്.

എന്നാല്‍ ചില കാര്യങ്ങള്‍ ഒന്നു ശ്രദ്ധിച്ചാല്‍ ദിവസം മുഴുവന്‍ ഉന്‍മേഷത്തോടെ ഇരിക്കാവുന്നതാണ്. അത് നിങ്ങളുടെ ജോലിക്കും പുറമേ മനസിനും ഉണര്‍വ് പ്രദാനം ചെയ്യുന്നു.

ദിവസം മുഴുവന്‍ ഉന്‍മേഷത്തോടെയിരിക്കാന്‍ ചില രീതികള്‍ പിന്തുടര്‍ന്നാല്‍ മതി.

രാവിലെ ഒരു കപ്പ് ചൂടു വെള്ളമോ ജ്യൂസോ കുടിക്കുക. ഇത് ശരീരത്തിലുള്ള മാലിന്യങ്ങളെ പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിന്റെ രാസ -ജൈവ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. കരളിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു. ശരീരത്തിലെ അസിഡിറ്റിയും ഉഷ്ണവും കുറക്കുന്നു.

Image result for daily exercise


ALSO READ: കിഡ്നി സ്റ്റോണ്‍ വലയ്ക്കുന്നുണ്ടോ? കിഡ്നി സ്റ്റോണിന് പരിഹാരം ഒന്നു മാത്രമേയുള്ളു….


വ്യായാമം

രാവിലെ അര മണിക്കൂര്‍ വ്യായാമത്തിനായി മാറ്റിവെയ്ക്കുക. ഇത് ശാരീരിക ഉന്മേഷം മാത്രമല്ല, ദിവസം ഉടനീളം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഊര്‍ജസ്വലമാക്കാന്‍ സഹായിക്കുന്നു.

ദിവസവും നിശ്ചിത ദൂരം നടത്തം തന്നെയാണ് ഇതില്‍ പ്രധാനം. നടത്തത്തിലൂടെ ശാരീകോന്മേഷത്തോടൊപ്പം ആരോഗ്യവും പ്രദാനം ചെയ്യുന്നു.

പോഷകപ്രദമായ ബ്രേക്ക് ഫാസ്റ്റ്

പോഷകാംശങ്ങള്‍ അടങ്ങിയ പ്രഭാത ഭക്ഷണം എന്നും പതിവാക്കുക. ഇത് ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ ഉണര്‍ത്തുന്നു.

ശരീരത്തില്‍ അധികം അടിഞ്ഞു കൂടുന്ന കലോറി ഇതിലൂടെ ഇല്ലാതാവുന്നു. അതോടൊപ്പം വിശപ്പിനെയും ഹോര്‍മോണിനെയും സന്തുലിതമായി നിലനിര്‍ത്തുന്നു.


ALSO READ: ഈന്തപ്പഴം ഭക്ഷണത്തില്‍ സ്ഥിരമാക്കിയാല്‍ ഈ നാല് ഗുണങ്ങളുണ്ട്


പഴവര്‍ഗ്ഗങ്ങള്‍

ദിവസവും ആരോഗ്യപ്രദമായ പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാനും ശാരീരികോന്മേഷത്തിനും  സഹായിക്കുന്നു.