| Saturday, 24th January 2015, 11:24 am

മുഖം സുന്ദരമാക്കാന്‍ ചില ടിപ്‌സുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

രണ്ടു സ്പൂണ്‍ ചെറുപയര്‍ നന്നായി അരച്ച് അര സ്പൂണ്‍ നാരങ്ങാ നീരും ഒരു നുള്ള് ഇന്തുപ്പും ഒരു സ്പൂണ്‍ മഞ്ഞളും ചേര്‍ത്തു പാലില്‍ യോജിപ്പിച്ചു മുഖത്ത് പുരട്ടുക. ഉണങ്ങിയശേഷം ഇളംചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കുക. മുഖക്കുരുവും പാടുകളും ഇല്ലാതാകും.

ചെറു നാരങ്ങയുടെ തളിരിലയും ഒരു ചെറിയ കഷ്ണം മഞ്ഞളും കൂട്ടിയരച്ച് മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂട് വെള്ളത്തില്‍ കഴുകുക. മുഖക്കുരു ഇല്ലാതാകും.

ഒരു തണ്ട് കറിവേപ്പിലയും ഒരു ചെറിയ കഷ്ണം മഞ്ഞളും കൂടി അരച്ച് ഒരു മുട്ടയുടെ വെള്ളയില്‍ ചാലിച്ച് മുഖത്തു പുരട്ടുക. അര മണിക്കൂറിനു ശേഷം കടലമാവുകൊണ്ട് നന്നായി മുഖം കഴുകുക.

പച്ച പപ്പായയും മഞ്ഞളും സമം എടുത്ത് അരച്ച് മുഖത്ത് പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയുക. മുഖത്തെ അമിത രോമങ്ങള്‍ നിങ്ങും.

ഒരുപിടി തുളസിയിലയും ഒരു ചെറിയ കഷ്ണം മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടിയാല്‍ മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാകും.

ദിവസവും രാവിലെ ചെറിയ കഷ്ണം മഞ്ഞള്‍ അരച്ച് പാല്‍പ്പാടയില്‍ ചാലിച്ച് മുഖത്തു പുരട്ടുക. അര മണിക്കൂറിനു ശേഷം ചെറു ചൂടു വെള്ളത്തില്‍ കഴുകിയാല്‍ മുഖകാന്തി കൂടും.

അല്‍പ്പം ബദാം എണ്ണ ചെറുതായി ചൂടാക്കി വായ്, കഴുത്ത് എന്നീ ഭാഗങ്ങളില്‍ നിന്നും മുകളിലേക്ക് ചെവി വരെ സാവധാനം മസാജ് ചെയ്യുക. ഇങ്ങനെ പതിവായി ചെയ്താല്‍ ഒട്ടിയ കവിള്‍ തുടുത്ത് സുന്ദരമാകും.

We use cookies to give you the best possible experience. Learn more