അമിത ക്ഷീണം അനുഭവിക്കുന്നവരാണോ നിങ്ങള്‍? ഈ രീതികള്‍ ജീവിതത്തിന്റെ ഭാഗമാക്കൂ....
Health
അമിത ക്ഷീണം അനുഭവിക്കുന്നവരാണോ നിങ്ങള്‍? ഈ രീതികള്‍ ജീവിതത്തിന്റെ ഭാഗമാക്കൂ....
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th June 2018, 1:13 pm

ജോലിഭാരവും വിവിധ രോഗങ്ങളും കാരണം ശരീരത്തിനുണ്ടാകുന്ന ക്ഷീണം ഇന്ന എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. ജീവിതത്തില്‍ പലരീതിയിലും ഇത് ബാധിക്കാറുണ്ട്. ഏത് കാര്യത്തിനും അലസതയും മടിയും പിടികൂടാന്‍ ശരീരത്തിനുണ്ടാകുന്ന ക്ഷീണം കാരണമാകാറുണ്ട്. ഈ അവസ്ഥ ഇല്ലാതാക്കാന്‍ താഴെപ്പറയുന്ന രീതികള്‍ ഒന്നു പരീക്ഷിച്ചു നോക്കാം

1. അളവ് കുറച്ച് ഭക്ഷണം ക്രമീകരിക്കാം

ഭക്ഷണത്തിന്റെ അളവ് കുറച്ച് ഇടയ്ക്കിടയ്ക്ക് കഴിക്കുന്നതാണ് ഏറ്റവും ആരോഗ്യപരമായ മാര്‍ഗ്ഗം. ഈ രീതി രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ നല്ലതാണ്. ഒരു ദിവസത്തെ ആഹാരത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് രാവിലെ കഴിക്കുന്ന ആഹാരം ആണ്. രാവിലത്തെ ആഹാരം പരമാവധി ഒഴിവാക്കാതിരിക്കുക.

2. ധാരാളം വെള്ളം കുടിക്കാം

ശരീരത്തിനുണ്ടാകുന്ന നിര്‍ജലീകരണം ക്ഷീണം വര്‍ധിപ്പിച്ച് ഊര്‍ജസ്വലത നശിപ്പിക്കുന്നതാണ്. ഏകാഗ്രത നഷ്ടപ്പെടാനും ഇത് കാരണമാകുന്നു.
അതിനാല്‍ത്തന്നെ എപ്പോഴും കര്‍മനിരതരായിരിക്കാന്‍ ധാരാളം വെള്ളം കുടിച്ച് നിര്‍ജലീകരണം തടയുക.


ALSO READ: കുഴഞ്ഞ് വീണു മരണങ്ങളില്‍ ബേസിക്ക് ലൈഫ് സപ്പോട്ടിന്റെ ആവശ്യം എന്താണ് ?


3. കൃത്യ സമയത്ത് ഉറക്കം

ഉറക്കമില്ലായ്മ ശരീരത്തിന് ക്ഷീണം മാത്രമല്ല മറ്റ് പലരോഗങ്ങള്‍ക്കും മുന്നോടിയാണ്. ദിവസവും ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങുന്നത് ശരീരത്തിന്റെ സാധാരണ നില കൊണ്ടുപോകാന്‍ സഹായിക്കുകയും ക്ഷീണം അകറ്റാന്‍ സഹായിക്കുകയും ചെയ്യുന്നു.

4. ശരിയായ വ്യായാമം

കായികമായി വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് ശരീരത്തിന്റെ എനര്‍ജി ലെവല്‍ കൂട്ടുകയും ശരീരം കൂടുതല്‍ ഊര്‍ജസ്വലമാക്കുകയും ചെയ്യുന്നു. വെളുപ്പിന് എഴുന്നേറ്റുള്ള നടത്തം, ഓട്ടം, സൈക്ലിംഗ് എന്നിവ ശരീരത്തിന്റെ ക്ഷീണം അകറ്റി നമ്മുടെ എനര്‍ജി കൂട്ടാന്‍ സഹായിക്കുന്നു.

ഈ  രീതികള്‍ ഒന്നു പിന്‍തുടര്‍ന്നു നോക്കൂ, ക്ഷീണം പമ്പ കടക്കുക മാത്രമല്ല എപ്പോഴും ഊര്‍ജസ്വലരായിരിക്കുകയും ചെയ്യാം.