| Monday, 1st June 2020, 5:04 pm

ടിനു യോഹന്നാന്‍ കേരള ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: കേരള ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി മുന്‍ ദേശീയതാരം ടിനു യോഹന്നാനെ തെരഞ്ഞെടുത്തു. ഡേവ് വാട്മോറിന്റെ കരാര്‍ അവസാനിച്ചതിനാലാണ് നിയമനം.

കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി 2017ലാണ് വാട്മോര്‍ ചുമതലയേറ്റത്. കഴിഞ്ഞ വര്‍ഷം കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിയിലെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ കേരളത്തിന്റെ മോശം പ്രകടനം വാട്മോറിനു തിരിച്ചടിയായിരുന്നു.

ഇന്ത്യക്കായി രാജ്യാന്തര ടെസ്റ്റ് മത്സരം കളിച്ച ആദ്യ മലയാളിയാണ് ടിനു യോഹന്നാന്‍. ഇംഗ്ലണ്ടിനെതിരെ 2001 ഡിസംബര്‍ മൂന്നിന് ഇന്ത്യ കളിക്കാനിറങ്ങിയപ്പോഴാണ് ടിനു യോഹന്നാന്‍ അരങ്ങേറ്റം കുറിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2002 മെയ് 29നായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു അത്. 2009ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന് വേണ്ടിയും ടിനു കളിച്ചിരുന്നു.

ഫിറോസ് റഷീദ് അണ്ടര്‍-23 ടീമിന്റേയും മുന്‍ ഓള്‍റൗണ്ടര്‍ സുനില്‍ ഒയാസിസ് അണ്ടര്‍ 19 ന്റെയും പി.പ്രശാന്ത് അണ്ടര്‍ 16 ടീമിന്റെയും പരിശീലകനാകും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more