| Saturday, 7th October 2023, 9:32 am

എനിക്കറിയുന്ന ജോയ് മാത്യു തീവ്ര ഇടതുപക്ഷക്കാരനാണ്: ടിനു പാപ്പച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ എത്തിയത്. വലിയ പ്രതീക്ഷകളുമായി എത്തിയ ചിത്രത്തിന് എന്നാല്‍ മികച്ച അഭിപ്രായം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.

സിനിമ സംഘപരിവാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഇടത് വിരുദ്ധ നറേറ്റിവ് സെറ്റ് ചെയ്ത ചിത്രമാണെന്ന് പ്രേക്ഷക അഭിപ്രായങ്ങള്‍ വന്നിരുന്നു.

ഇടതുപക്ഷത്തെ കാര്യമായി തന്നെ വിമര്‍ശിക്കുന്ന ജോയ് മാത്യൂ ആണ് ചാവേറിന്റെ തിരക്കഥ. ഇപ്പോഴിതാ തനിക്ക് അറിയാവുന്ന ജോയ് മാത്യു തീവ്ര ഇടതുപക്ഷക്കാരനാണെന്ന് പറയുകയാണ് സംവിധായകന്‍ ടിനു പാപ്പച്ചന്‍.

‘ജോയ് മാത്യു ഒരു തീവ്ര ഇടതുപക്ഷകാരനായിട്ടാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. പുള്ളിയെ ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന ഒരാള്‍ ആയിട്ടാണ് നമ്മള്‍ പലപ്പോഴും കാണുന്നത് പക്ഷെ അടുത്ത് അറിഞ്ഞപ്പോള്‍ അങ്ങനെ അല്ല എന്നാണ് എനിക്ക് തോന്നിയത്. നമ്മള്‍ എല്ലാവരും ഓരോ ഐഡിയോളജിയില്‍ വിശ്വാസിക്കുന്ന ആളുകള്‍ ആണല്ലോ.. ആ ഐഡിയോളജിയില്‍ പ്രശ്‌നം വരുമ്പോള്‍ അതില്‍ വിശ്വസിക്കുന്നവര്‍ക്ക് അതിനെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ടിനു പറയുന്നു.

അതേസമയം ജോയ് മാത്യു വിമര്‍ശിക്കുന്ന രീതിയില്‍ തനിക്ക് വിയോജിപ്പുണ്ടെന്നും പക്ഷെ അത് അദ്ദേഹത്തിന്റെ രീതി ആണെന്നും ടിനു കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

‘പുള്ളി അഭിപ്രായങ്ങള്‍ പറയുന്ന രീതിയോട് എനിക്ക് യോജിപ്പില്ല. പക്ഷെ അത് അദ്ദേഹത്തിന്റെ രീതിയാണ്. പുള്ളിയുടെ രീതിയില്‍ പുള്ളി ജീവിക്കുന്നു എന്റെ രീതിയില്‍ ഞാനും. പക്ഷെ എനിക്ക് മനസിലായത് തീവ്ര ഇടതുപക്ഷ നിലപാടുള്ള മനുഷ്യനാണ് ജോയ് മാത്യു എന്നാണ്,’ ടിനുവിന്റെ വാക്കുകള്‍.


ചാവേറിന്റെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമി ന്യൂസിലെ ദി ഷെമിന്‍ സ്റ്റുഡിയോയില്‍ സംസാരിക്കുമ്പോഴാണ് ടിനു ഇക്കാര്യങ്ങള്‍ പറഞ്ഞത്. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചാവേര്‍ നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിന്റോ ജോര്‍ജ് ആണ്, ജസ്റ്റിന്‍ വര്‍ഗീസാണ് ചാവേറിന്റെ സംഗീതമൊരുക്കിയിരിക്കുന്നത്.

Content Highlight: Tinu pappachan says that joy mathew have in depth have left wing politics
We use cookies to give you the best possible experience. Learn more