| Saturday, 7th October 2023, 8:20 pm

മോഹന്‍ലാല്‍ സാറിനോട് കഥ പറഞ്ഞു; പക്ഷെ അദ്ദേഹത്തിന് അത് വര്‍ക്കായില്ല: ടിനു പാപ്പച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി ടിനു പാപ്പച്ചന്‍ ചിത്രം വരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനെ സംബന്ധിച്ച് ഔദ്യോഗികമായി ഒരു പ്രഖ്യാപനവും ഉണ്ടായിരുന്നില്ല.

എന്നാല്‍ ഇപ്പോഴിതാ താന്‍ മോഹന്‍ലാലിനോട് കഥ പറഞ്ഞിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന് കഥ വര്‍ക്ക് ആയില്ലെന്നുമാണ് ടിനു പറയുന്നത്.

എന്നാല്‍ ഇനിയും തനിക്ക് മോഹന്‍ലാലിനോട് കഥ പറയാനുള്ള സാധ്യതയുണ്ടെന്നും ടിനു പാപ്പച്ചന്‍ പറയുന്നുണ്ട്.

‘ഞാന്‍ കഥ പറഞ്ഞിട്ട് വര്‍ക്ക് ആകാത്ത ആളുകള്‍ ഉണ്ട്. ഞാന്‍ മോഹന്‍ലാല്‍ സാറിനോട് കഥ പറഞ്ഞിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന് കഥ വര്‍ക്ക് ആയില്ല. അതുകൊണ്ടാണ് ആ സിനിമ മാറി പോകാനുള്ള കാരണം. പക്ഷെ ഇനിയും അദ്ദേഹത്തോട് കഥ പറയാനുള്ള അവസരമുണ്ടെന്നാണ് ഞാന്‍ അറിഞ്ഞത്,’ ടിനു പറയുന്നു.

മോഹന്‍ലാല്‍ പോലെ ഒരു വലിയ നടനെ കഥ പറഞ്ഞ് തൃപ്തിപ്പെടുത്താന്‍ എളുപ്പമല്ലെന്നും ടിനു കൂട്ടിച്ചേര്‍ക്കുന്നു.
മോഹന്‍ലാലിനോട് മാത്രമല്ല നടന്‍ വിക്രമിനോടും കഥ പറഞ്ഞ ശേഷം അദ്ദേഹത്തിന് കഥ വര്‍ക്ക് ആയില്ലെന്നും ടിനു പറയുന്നു.


കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു സംവിധാനം ചെയ്ത ചാവേറിന്റെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമി ന്യൂസിലെ ദി ഷെമിന്‍ സ്റ്റുഡിയോയില്‍ സംസാരിക്കുമ്പോഴാണ് ടിനു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Content Highlight: Tinu Pappachan says that he was narratted story to mohanlal but he dosent like it
We use cookies to give you the best possible experience. Learn more