| Saturday, 7th October 2023, 11:17 am

'പടം ഇറങ്ങുന്നതിനു മുമ്പ് ബുക്ക് മൈ ഷോയിൽ റിവ്യൂ ഇടുന്നതിനെ ഡീഗ്രേഡിങ് എന്നല്ലാതെ വേറെ എന്താണ് പറയുക?'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ പുതിയ ചിത്രമായ ചാവേറിന്റെ പ്രേക്ഷക പ്രതികരണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ടിനു പാപ്പച്ചൻ. അജഗജാന്തരം, സ്വാതന്ത്ര്യയം അർദ്ധരാത്രിയിൽ പോലെയുള്ള സിനിമയല്ല ചാവേറെന്നും അത് പ്രതീക്ഷിച്ചു വന്നവരെ നിരാശപെടുത്തിയിട്ടുണ്ടാവുമെന്നും ടിനു പാപ്പച്ചൻ പറഞ്ഞു.

പടം കഴിയുന്നതിന് മുൻപ് തന്നെ ബുക്ക് മൈ ഷോയിൽ റിവ്യൂ ഇട്ടത് പടത്തിനെ മനപ്പൂർവം ഡീഗ്രേഡ് ചെയ്യിപ്പിക്കാനാണെന്നും ടിനു കൂട്ടിച്ചേർത്തു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അജഗജാന്തരവും സ്വാതന്ത്ര്യവും പോലെയുള്ള സിനിമ കാണാൻ വന്ന പ്രേക്ഷകരെ ഇത് നിരാശപെടുത്തിയിട്ടുണ്ടാകാം. അല്ലാതെ സിനിമ മോശമാണെന്ന് പറയുന്നവരൊക്കെ മോശക്കാർ ആണെന്ന അഭിപ്രായത്തിൽ അല്ല ഞാൻ പറയുന്നത്.  കോപ്പി പേസ്റ്റ് കമന്റുകൾ, പിന്നെ ബുക്ക് മൈ ഷോയിൽ പടം കഴിയുന്നതിനു മുമ്പുള്ള റിവ്യൂ ഒക്കെ വരുമ്പോൾ നമ്മൾ അതിനെ എങ്ങനെയാണ് കാണേണ്ടത്?

ജെനുവിനായിട്ട് ഇഷ്ടപ്പെടാത്ത ആളുകൾ ഉണ്ടാകും. അവരെ ഞങ്ങൾ റെസ്പെക്ട് ചെയ്യുന്നു. അജഗജാന്തരവും സ്വാതന്ത്ര്യവും പോലെയുള്ള ഒരു സിനിമയല്ല ചാവേറെന്നത് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കുറച്ചു വൈകിപ്പോയി. ഞാൻ ഇതിന്റെ അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷൻ തിരക്കിലായിരുന്നു. അജഗജാന്തരം പോലെയുള്ള ഒരു സിനിമയേ അല്ല ഇത്. ചാവേർ ഒരു പതിഞ്ഞ താളത്തിൽ തുടങ്ങി മുന്നോട്ടു ഗ്രിപ്പിങ്ങായിട്ട് പോകാൻ ശ്രമിക്കുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. ഇതൊരു വിഷ്വലി നരേറ്റ് ചെയ്ത സിനിമയാണ്.


അതിൽ ആദ്യ സീനിൽ തന്നെ ഇടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാൽ അത് ഉണ്ടാവുകയില്ല. അതുകൊണ്ട് അങ്ങനെയുള്ള ആളുകളെ ഡിസപ്പോയ്ന്റ് ചെയ്യിപ്പിച്ചിട്ടുണ്ടാവും.
ഇന്നും ഇന്നലെയുമായിട്ട് ഒരുപാട് നല്ല ആളുകളുടെ റിവ്യൂകൾ വരുന്നുണ്ട്. വേറൊരു രീതിയിൽ ആളുകൾ സിനിമ കണ്ടിട്ടുണ്ട് എന്ന് പറയുമ്പോൾ സന്തോഷമുണ്ട്. ഇനി പുതിയ പ്രേക്ഷകർ അങ്ങനെ കാണട്ടെ എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്,’ ടിനു പാപ്പച്ചൻ പറഞ്ഞു.

ചാവേർ സിനിമയെ മനപ്പൂർവം ഡീഗ്രേഡ് ചെയ്യിപ്പിക്കാനുള്ള കാരണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ പടം ഇറങ്ങുന്നതിനു മുമ്പ് ബുക്ക് മൈ ഷോയിൽ റിവ്യൂ ഇടുന്നതിനെ ഡീഗ്രേഡിങ് എന്നല്ലാതെ വേറെ എന്താണ് പറയുക എന്നായിരുന്നു ടിനുവിന്റെ മറുപടി.

‘പടം ഇറങ്ങുന്നതിനു മുമ്പ് ബുക്ക് മൈ ഷോയിൽ റിവ്യൂ ഇടുന്നതിനെ ഡീഗ്രേഡിങ് എന്നല്ലാതെ വേറെ എന്താണ് പറയുക. പിന്നെ ഒരേ തരം കമന്റുകൾ കോപ്പി പേസ്റ്റ് ചെയ്ത് ഇടുക, അതിൻറെ താഴെ വേറൊരു സിനിമയുടെ പേര് പറയുക. അജഗജാന്തരം പോലെയുള്ള ഒരു സിനിമയല്ല ഇതെന്ന് ഞാൻ പടം ഇറങ്ങുന്നതിന്റെ തലേ ദിവസത്തെ ലൈവ് ഷോയിൽ പറഞ്ഞിരുന്നു,’ ടിനു പറഞ്ഞു.

Content Highlight:  Tinu Pappachan says that chaver movie is deliberately degraded

We use cookies to give you the best possible experience. Learn more