|

'ഇടി പൊട്ടിക്കാന്‍ ടിനുവും ചാക്കോച്ചനും'; ചാവേര്‍ നാളെ എത്തും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടിനു പാപ്പച്ചന്റെ സംവിധാനത്തിലൊരുങ്ങുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ചാവേര്‍ നാളെ റിലീസ് ചെയ്യും. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ, പാര്‍ട്ടിയുടെ പേരിലുള്ള ചോരക്കളിയുടെ കഥയാണ് ചാവേര്‍ പറയുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കിയ സൂചന.

കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവരാണ് ചിത്രത്തില്‍ പ്രധാന പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. വലിയ റിലീസായിട്ടാണ് ചിത്രം എത്തുന്നത്. നിലവില്‍ മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററില്‍ മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുന്നുണ്ട് ഇതിനൊപ്പമാണ് ചാവേര്‍ കൂടി എത്തുന്നത്.

കുഞ്ചാക്കോ ബോബനെ ഇതുവരെ കാണാത്ത ലുക്കിലാണ് ചാവേറില്‍ കാണാന്‍ കഴിയുക എന്നാണ് സിനിമാപ്രേമികള്‍ പ്രതീക്ഷിക്കുന്നത്. ജോയ് മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചാവേര്‍ നിര്‍മിക്കുന്നത്.

ഛായാഗ്രഹണം-ജിന്റോ ജോര്‍ജ്, എഡിറ്റര്‍-നിഷാദ് യൂസഫ്, മ്യൂസിക്-ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍-ഗോകുല്‍ ദാസ്,എസ്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജിയോ ഏബ്രഹാം, ബിനു സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, കൊയ്യും ഡിസൈനര്‍ മെല്‍വി ജെ, സ്റ്റണ്ട്-പിം സുന്ദര്‍, മേക്കപ്പ് മാന്‍ സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിങ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍, വി.എഫ്.എക്‌സ് ആക്‌സില്‍ മീഡിയ, സൗണ്ട് മിക്‌സിങ് ഫസല്‍ എ. ബക്കര്‍, ഡി. ഐ. കളര്‍ പ്ലാനറ്റ് സ്റ്റുഡിയോ, സ്റ്റില്‍-അര്‍ജുന്‍ കല്ലിങ്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ സുജിത്ത് സുന്ദരന്‍, ആര്‍, അരവിന്ദന്‍, ടൈറ്റില്‍ ഗ്രാഫിക്‌സ്-എ.ബി. ബ്ലെന്‍ഡ്, ഡിസൈന്‍-macguffin.

Content Highlight: Tinu pappachan joining with kunchakko boban chaaver releasing tommorrow

Latest Stories