വാലിബന്റെ റൂമിലിരുന്നാണ് ചാവേര്‍ എഡിറ്റ് ചെയ്തത്: ടിനു പാപ്പച്ചന്‍
Film News
വാലിബന്റെ റൂമിലിരുന്നാണ് ചാവേര്‍ എഡിറ്റ് ചെയ്തത്: ടിനു പാപ്പച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 13th July 2023, 4:52 pm

മലയാള സിനിമയില്‍ ഈ വര്‍ഷം ഏറ്റവുമധികം പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്നാണ് മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ടിനു പാപ്പച്ചന്‍. താന്‍ സംവിധാനം ചെയ്യുന്ന ചാവേറിന്റെ ഷൂട്ട് കഴിഞ്ഞ ഉടന്‍ തന്നെ വാലിബനിലേക്ക് അസോസിയേറ്റ് ഡയറക്ടറായി പോവുകയായിരുന്നുവെന്ന് ടിനു പറഞ്ഞു.

മലൈക്കോട്ടൈ വാലിബന്റെ റൂമിലിരുന്നാണ് ചാവേര്‍ സിനിമയുടെ ഫസ്റ്റ് ഹാഫ് എഡിറ്റ് ചെയ്തതെന്ന് ടിനു പറഞ്ഞു. രണ്ട് ചിത്രങ്ങള്‍ക്കിടയിലും താന്‍ ടൈറ്റായി പോയെന്നും രാവിലെ ഷൂട്ട് കഴിഞ്ഞ് വന്നാല്‍ വൈകിട്ട് ചാവേറിന്റെ എഡിറ്റിങ്ങായിരുന്നുവെന്നും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ ടിനു പറഞ്ഞു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

‘ചാവേറിനും മലൈക്കോട്ടൈ വാലിബനുമിടയില്‍ ഞാന്‍ ടൈറ്റായി പോയിരുന്നു. ചാവേര്‍ ഷൂട്ട് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് വാലിബന്‍ തുടങ്ങിയത്. ലിജോ ചേട്ടന്‍ എന്നെ വിളിക്കുകയായിരുന്നു. നമ്മളൊരു കുടുംബം പോലെയാണ്. അവിടുത്തെ കാര്യങ്ങളൊക്കെ എനിക്കും അറിയാം. എന്റെ കാര്യങ്ങള്‍ അദ്ദേഹത്തിനും അറിയാം.

എന്റെ കരിയറില്‍ ഇതുവരെയുള്ള സിനിമകളില്‍ ഏറ്റവും വലിയ സിനിമയാണ് ചാവേര്‍. ഷൂട്ട് കഴിഞ്ഞാലും ഒരുപാട് ജോലികളുണ്ട്. അത് തുടങ്ങാതെ വാലിബനിലേക്ക് പോകുന്നത് വലിയ ടാസ്‌കായിരുന്നു. കാരണം ചാവേറിന്റെ നിര്‍മാതാവ് സമ്മതിക്കണം. എനിക്ക് പോവാതിരിക്കാനും പറ്റാത്ത അവസ്ഥയായിരുന്നു. കുറച്ച് എക്‌സ്പീരിയന്‍സ് ഉള്ളവര്‍ വാലിബനില്‍ വേണമായിരുന്നു. ചാവേറിന്റെ പ്രൊഡ്യൂസര്‍ അരുണ്‍ നാരായണനെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്തു. 40-45 ദിവസത്തിനകം വരുമെന്ന് പറഞ്ഞു.

ചാവേറിന്റെ ഫസ്റ്റ് ഹാഫ് മലൈക്കോട്ടൈ വാലിബന്റെ റൂമിലിരുന്നാണ് എഡിറ്റ് ചെയ്യുന്നത്. രാവിലെ ഷൂട്ടിന് പോവും. രാത്രിയില്‍ വന്ന് എഡിറ്റ് ചെയ്യും. എഡിറ്റ് ചെയ്തിട്ട് ബാക്കി മ്യൂസിക്കിനും സി.ജിക്കും സൗണ്ട് ചെയ്യാനുമൊക്കെയായി അയച്ചുകൊടുക്കും. അങ്ങനെ ഒരു പാരലല്‍ പരിപാടിയായിരുന്നു. ഷൂട്ട് ചെയ്തുകഴിഞ്ഞ് ചാവേറിലേക്ക് ഇറങ്ങി. അതുകൊണ്ട് ചാവേര്‍ ഇറങ്ങാന്‍ ഡിലേ വന്നിട്ടുണ്ട്. ഇപ്പോഴും അതിന്റെ പ്രോസസിലാണ്,’ ടിനു പറഞ്ഞു.

Content Highlight: tinu pappachan about chaaver and malaikottai valaiban