പ്രേക്ഷകർക്ക് ഒരു ഹിന്റും കൊടുക്കാത്ത സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിലെ മോഹൻലാലിന്റെ ഇൻട്രൊഡക്ഷൻ സീനിനെക്കുറിച്ച് മലൈക്കോട്ടൈ വാലിബന്റെ അസോസിയേറ്റ് ഡയറക്ടറായ ടിനു പാപ്പച്ചൻ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ടിനുവിന്റെ വാക്കുകൾ നിമിഷ നേരംകൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്. വൈറൽ ആയതിന് ശേഷം മോഹൻലാലുമായി അതിനെക്കുറിച്ച് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ടിനു. റെഡ് എഫ്.എം മലയാളത്തിനോട് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങൾ അതിനെ പറ്റി സംസാരിച്ചിട്ടില്ല. ലിജോ ചേട്ടൻ എന്നെ വിളിച്ചിട്ട് നല്ല തെറി പറഞ്ഞു. എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത് എന്ന്. ഞാൻ പറഞ്ഞു എനിക്കത് കണ്ടപ്പോൾ തോന്നിയ ഒരു കാര്യമാണ് അത്. നാട്ടുകാർക്ക് തോന്നുന്നു എന്നല്ല. എനിക്ക് തോന്നിയ ഒരു ഇംപാക്ട് ആണത്.
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ അസ്സോസിയേറ്റ് ഡയറക്ടറാണ് ടിനു പാപ്പച്ചൻ. മോഹൻലാൽ- ലിജോ കൂട്ടുകെട്ടിൽ എത്തുന്ന മലൈക്കോട്ടൈ വാലിബനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
മോഹൻലാലിന് പുറമെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, സുചിത്ര നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവർ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജയ്‌സാൽമേർ, പൊഖ്‌റാൻ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്‌സിന്റെ ബാനറിൽ ഷിബു ബേബി ജോൺ നിർമിക്കുന്ന ചിത്രം ജനുവരി 25ന് തിയേറ്ററുകളിലെത്തും
Content Highlight: Tinu papachan about lijo pellisheri response