| Saturday, 30th August 2014, 9:00 am

അര്‍ജുന പുരസ്‌കാരം ലഭിച്ചത് ശരിയായ സമയത്ത്: ടിന്റു ലൂക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: അര്‍ജുന പുരസ്‌കാരം തന്നെ തേടിയെത്തിയത് ശരിയായ സമയത്താണെന്ന് ടിന്റു ലൂക്ക.2010ഏഷ്യന്‍ ഗെയിംസില്‍ നഷ്ടമായ സ്വര്‍ണം വെട്ടിപ്പിടിക്കാന്‍ ഇത് അങ്ങേയറ്റം പ്രചോദനമേകുന്നെന്നും ടിന്റു പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അര്‍ജുനക്ക് പരിഗണിക്കാതിരുന്നതില്‍ നിരാശയില്ലെന്നും കൃത്യസമയത്താണ് അവാര്‍ഡ് ലഭിച്ചതെന്നും ലൂക്ക അഭിപ്രായപ്പെട്ടു. പുരസ്‌കാരങ്ങള്‍ പ്രതീക്ഷിച്ചല്ല തന്റെ പ്രകടനം. അതേസമയം, ഏതൊരു കായിക താരത്തിനും ഇത്തരം അവാര്‍ഡുകള്‍ പ്രചോദനമാണ്. ഗ്ലാസ്‌കോ കോമല്‍വെല്‍ത്ത് ഗെയിംസിലെ നിരാശപ്രകടനത്തിന് ഇഞ്ചിയോണില്‍ പ്രായശ്ചിത്തം ചെയ്യുമെന്നും ടിന്റു പറഞ്ഞു.

2010 ഗ്വാങ്ഷു എഷ്യന്‍ ഗെയിംസില്‍ ടിന്റു സ്വര്‍ണം നേടുമെന്നായിരുന്നു ഏവരും കണക്കുകൂട്ടിയത്. എന്നാല്‍ എല്ലാവരെയും നിരാശരാക്കി ടിന്റു വെങ്കല മെഡല്‍ കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു.

“2010ലെ ഐ.എ.എ.എഫ് കോണ്ടിനെന്റല്‍ കപ്പില്‍ ആദ്യമായി പങ്കെടുത്ത ഞാന്‍ ദേശീയ റെക്കോര്‍ഡ് തിരുത്തി. മൊറോക്കോയിലും 2 മിനിറ്റിന് ചുവടെയുള്ള സമയമാണ് ലക്ഷ്യമിടുന്നത്. ഏഷ്യന്‍ ഗെയിംസിലും അത് തുടരും. അതെനിക്ക് സ്വര്‍ണമെഡല്‍ സമ്മാനിക്കും” ടിന്റു പറഞ്ഞു.

ടിന്റുവിന്റ ശുഭാപ്തി വിശ്വാസം കോച്ച് പി.ടി ഉഷയിലും കാണാം. ” മൊറോക്കോയില്‍ ടിന്റുവിന് രണ്ട് മിനിറ്റിന് ചുവടെ സമയം കുറിയ്ക്കാനാകുമെന്ന് എനിക്കും പ്രതീക്ഷയുണ്ട്. അത് ഏഷ്യന്‍ ഗെയിംസില്‍ ഗോള്‍ഡ് മെഡല്‍ നേടാന്‍ ടിന്റുവിന് ഏറ്റവും പ്രധാനമാണ്.” ഉഷ അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more