ഷോട്ടപുട്ടില്‍ ഇന്ദര്‍ജിത്ത് സിങ്, ഡിസ്‌കസ് ത്രോയില്‍ വികാസ് ഗൗഡ (62.03 മീറ്റര്‍ ), 3000 മീറ്റര്‍ സ്റ്റീപ്പില്‍ ചേസില്‍ ലളിത ബാബര്‍ എന്നിവര്‍ നേരത്തെ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു. വികാസ് ഗൗഡ തുടര്‍ച്ചയായ രണ്ടാം തവണയും ഏഷ്യന്‍ സ്വര്‍ണം സ്വന്തമാക്കിയത്. വികാസ് ഗൗഡ തന്റെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ ഒന്‍പതു മിനിറ്റും 34.13 സെക്കന്‍ഡുമെടുത്ത് ദേശീയ റെക്കോര്‍ഡ് തിരുത്തിയാണു ലളിത ബാബ്ബര്‍ സ്റ്റീപ്പിള്‍ ചെയ്‌സ് സ്വര്‍ണം നേടിയത്.
ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവായ ഇന്ദര്‍ജീത്, 20.41 മീറ്റര്‍ ദൂരത്തേക്കു ഷോട്ടെറിഞ്ഞാണ് ഇവിടെ സ്വര്‍ണം നേടിയത്. നേരത്തെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്ററില്‍ ടിന്റു വെള്ളി മെഡല്‍ നേടിയിരുന്നു.