[]പൂനെ: പൂനെയില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ മലയാളി താരം ##ടിന്റുലൂക്കയ്ക്ക് വെങ്കലം. 800 മീറ്ററിലാണ് ടിന്റു കേരളത്തിന്റെ അഭിമാനമുയര്‍ത്തി വെങ്കലം സ്വന്തമാക്കിയത്.[]
2:4:48 സെക്കന്ന്റ് കൊണ്ടാണ് ടിന്റു ഓടിയെത്തിയത്. ടിന്റുവിന്റേതടക്കം ഇന്ത്യ ഇന്ന് 5 മെഡലുകളാണ് നേടിയത്. വനിതകളുടെ 200 മീറ്ററില്‍ വെള്ളിയും വെങ്കലവും ഇന്ത്യ സ്വന്തമാക്കി.
അതേസമയം, ട്രിപ്പിള്‍ ജമ്പില്‍ മലയാളി താരം രഞ്ജിത് മഹേശ്വരി വെള്ളി കരസ്ഥമാക്കി.
പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ സതീന്ദര്‍ സിങ്ങിലൂടെയാണ് മറ്റൊരു വെങ്കല മെഡല്‍ ഇന്ത്യ നേടിയത്. ചൈനയില്‍ മീറ്റില്‍ ആധിപത്യം പുലര്‍ത്തുന്നത്. തുടര്‍ച്ചയായി 16ാം തവണയാണ് ചൈന കിരീടം നേടാന്‍ ഒരുങ്ങുന്നത്.
ഉഷയുടെ ശിഷ്യയില്‍ നിന്ന് സ്വര്‍ണമാണ് കായിക ലോകം പ്രതീക്ഷിച്ചതെങ്കിലും മറ്റ് പ്രമുഖ താരങ്ങളെ പോലെ ടിന്റു നിരാശപ്പെടുത്തിയില്ലെന്നത് ആരാധകര്‍ക്ക് ആശ്വസിക്കാം. മീറ്റ് ഇന്ന് അവസാനിക്കും.