| Wednesday, 1st October 2014, 5:17 pm

ഏഷ്യന്‍ ഗെയിംസ്: ടിന്റു ലൂക്കക്ക് വെള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ വീണ്ടും മലയാളിത്തിളക്കം. വനിതകളുടെ 800 മീറ്ററില്‍ മലയാളി താരം ടിന്റു ലൂക്കയാണ് ഇന്ത്യക്ക് വേണ്ടി വെള്ളിമെഡല്‍ നേടിയത്. 1:59.19 സെക്കന്‍ഡ് എന്ന മികച്ച സമയത്തിലാണ് ടിന്റു ഫിനിഷ് ചെയ്തത്.

1:59.02 സെക്കന്‍ഡില്‍ ഓടിയെത്തി റെക്കോര്‍ഡ് സൃഷ്ടിച്ച ഖസാഖിസ്ഥാന്റെ മാര്‍ഗരീറ്റ മുഖഷേവയാണ് സ്വര്‍ണം സ്വന്തമാക്കിയത്. 1994ല്‍ ചൈനയുടെ യുന്‍സിയ കുറിച്ച 1:59.85 സെക്കന്‍ഡ് എന്ന റെക്കോഡാണ് മാര്‍ഗരീറ്റ തിരുത്തിക്കുറിച്ചത്.

1:59.48 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ചൈനയുടെ ഷാവോ ജിങിനാണ് വെങ്കലം. 800 മീറ്റര്‍ ഫൈനലില്‍ മാറ്റുരച്ച ഇന്ത്യന്‍ താരം സുഷമ ദേവി നാലാം സ്ഥാനം നേടി.

അതേസമയം പുരുഷന്മാരുടെ 800 മീറ്ററില്‍ മലയാളി താരം സജീഷ് ജോസഫ് ഏഴാമതായാണ് ഫിനിഷ് ചെയ്തത്. 1:49.59 സെക്കന്‍ഡിലാണ് സജീഷ് 800 മീറ്റര്‍ ഓടിയെത്തിയത്.

We use cookies to give you the best possible experience. Learn more