| Wednesday, 17th April 2024, 4:46 pm

എനിക്ക് ഏറ്റവും ഇഷ്ടപെട്ട സലീമേട്ടന്റെ ചിത്രം അതാണ്; വേറൊരു തരത്തിലേക്ക് ആ സിനിമ നമ്മെ കൊണ്ടുപോയി: ടിനി ടോം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് ഇഷ്ടപെട്ട സലീംകുമാറിന്റെ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് നടനും മിമിക്രി ആർട്ടിസ്റ്റുമായ ടിനി ടോം. തനിക്ക് സലീംകുമാറിന്റെ എല്ലാ കഥാപാത്രങ്ങളും ഇഷ്ടമാണെന്നും അച്ഛൻ ഉറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയം കൂടുതൽ ഇഷ്ടമാണെന്നും ടിനി പറഞ്ഞു. ആ സിനിമയിലെ സലീംകുമാറിന്റെ അഭിനയം വേറൊരു ഏരിയയിലേക്ക് കൊണ്ടുപോയെന്നും ടിനി മൈൽ സ്റ്റോൺ മേക്കേഴ്‌സ് സംഘടിപ്പിച്ച സലീംകുമാർ സ്പെഷ്യൽ ഇവന്റിൽ പറഞ്ഞു.

‘എനിക്ക് സലീം ഏട്ടന്റെ എല്ലാ കഥാപാത്രങ്ങളും ഇഷ്ടമാണ്. എനിക്ക് അച്ഛൻ ഉറങ്ങാത്ത വീട് എന്ന സിനിമയിലാണ് കൂടുതൽ ഇഷ്ടം. കോമഡി ചിത്രങ്ങൾ വേറെ രീതിയിലാണ്. അച്ഛൻ ഉറങ്ങാത്ത വീട് ഞാൻ സലീം ഏട്ടന്റെ മുമ്പിൽ ഇരുന്നാണ് പടം കണ്ടത്. അത് നമ്മളെ വേറൊരു ഏരിയയിലേക്ക് കൊണ്ടുപോയി. ഞെട്ടിക്കുക എന്ന് പറഞ്ഞാൽ അതൊക്കെയാണ്. കലാകാരൻ എപ്പോഴും ഞെട്ടിക്കണം. വെടിക്കെട്ടുകാരനെ പോലെ ഇരിക്കണം,’ ടിനി ടോം പറഞ്ഞു.

സലീംകുമാറിന്റെ കോമഡി ചിത്രങ്ങളിൽ ഏതാണ് ഇഷ്ടം എന്ന ചോദ്യത്തിന് അതിൽ ഒരെണ്ണം പറയുന്നത് ദ്രോഹമാണ് എന്നാണ് ടിനി ടോമിന്റെ മറുപടി. തനിക്ക് സലീംകുമാറിനോട് സംസാരിച്ചിരിക്കാനാണ് ഇഷ്ടമെന്നും ഈ അടുത്ത് അദ്ദേഹത്തിന്റെ അടുത്ത് നിന്ന് കിട്ടിയ ഒരു കോമഡിയും ടിനി ടോം പങ്കുവെച്ചു.

‘അത് ഒരെണ്ണം പറയുന്നത് വലിയ ദ്രോഹമാണ്. എനിക്ക് സലിം കുമാറിനോട് സംസാരിക്കുന്നതാണ് ഇഷ്ടം. ഈയടുത്ത് ഉണ്ടായ പെട്ടെന്ന് ഉണ്ടായ ഒരു കോമഡിയാണ്. അത് ഞാൻ ഇന്ന് ഒരു സ്ഥലത്ത് ഷെയർ ചെയ്തു. ഇതൊന്നും പുറത്തു വരില്ല. ഞാൻ ഔഷധസസ്യങ്ങളുടെ ഒരു ചെറിയ കൃഷി നടത്തുന്നുണ്ട്. സെലിയപ്പൻ എന്നെ വിളിച്ചിട്ട് പറഞ്ഞു നീ ഔഷധകൃഷിയൊക്കെ നടത്തുന്നത് കണ്ടു, അതിന്റെ ഇലയൊക്കെ തിന്നുമ്പോൾ സൂക്ഷിക്കണം കേട്ടോ എന്ന് പറഞ്ഞു.

പുതിയ തലമുറക്ക് പരിചയപ്പെടുത്തുകയും ചെയ്യാം. തലവേദന വയറുവേദനയ്ക്ക് വരുമ്പോൾ ഇത് അരച്ച് കലക്കി കൊടുത്താൽ മാറുമല്ലോ. അതിനു നീ എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത് ഒരു ചെടി കൊണ്ട് വെച്ച് അതിന് വെള്ളം ഒഴിച്ച് അത്രയും നോക്കി വലുതാക്കി, അതിന് പകരം മരുന്നു കട തുടങ്ങിയ പോരെ എന്ന് സെലിയപ്പൻ ചോദിച്ചു,’ ടിനി ടോം പറയുന്നു.

ഓരോ ചെടിയുടെ ഇലകളും ഓരോ സ്റ്റിറോയ്ഡുകളാണ്. തുളസി നല്ലതാണെന്ന് പറഞ്ഞിട്ട് അത് വാരിവലിച്ചു തിന്നിട്ടുണ്ടെങ്കിൽ വലിയ കുഴപ്പമാണ് എന്ന് സലീംകുമാർ ഈ സമയം കൂട്ടിച്ചേർത്തു.

Content Highlight: Tini tom about salim kumar’s best character

We use cookies to give you the best possible experience. Learn more