മമ്മൂക്ക ഓഫര്‍ ചെയ്ത കന്നഡ സിനിമയെ കുറിച്ചുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ടിനി ടോം. താനും സുരേഷ് കൃഷ്ണയുമാണ് ആ സിനിമയില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതെന്നും അതിനിടയില്‍ മമ്മൂട്ടി തങ്ങള്‍ക്ക് പണി തന്നെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ രണ്ട് പേരും കേരളത്തിലെ മൈക്കിള്‍ ജാക്‌സണും പ്രഭുദേവയുമാണെന്നും ടിനി ടോം പറഞ്ഞു.
കൗമുദി മൂവീസിലെ ഒരു ടിനി കഥ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിനക്ക് കന്നഡ ബേസ് ചെയ്തിട്ടുള്ള സിനിമ കാണാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിച്ചു. എന്താണങ്കിലും മമ്മൂക്കയോടൊപ്പം ചെയ്യാന്‍ തയ്യാറാണെന്ന് ഞാനും പറഞ്ഞു. അതും ഡയറക്ട് ചെയ്യുന്നത് നാഷണല്‍ അവാര്‍ഡ് ജേതാവാണ്. സുരേഷ് കൃഷ്ണയെയും വിളിച്ചോ എന്ന് പറഞ്ഞു.
അതൊരു ബൈലിംഗ്വല്‍ സിനിമയാണ്. കന്നഡയിലും മലയാളത്തിലുമുണ്ടായിരുന്നു. കന്നഡയിലും മലയാളത്തിലുമാണെങ്കിലും പാട്ട് ചിത്രീകരിക്കുന്നത് കന്നഡക്കാര്‍ക്ക് വേണ്ടിയാണ്. ശരിക്കും ഡാന്‍സ് ചെയ്യണം. കൊറിയോഗ്രാഫര്‍മാര്‍ വന്നിട്ടുണ്ട്. എന്റെ കൂടെ അഭിനയിക്കുന്ന ടിനിടോമും സുരേഷ് കൃഷ്ണയും കേരളത്തിലെ മൈക്കിള്‍ ജാക്‌സണും പ്രഭുദവേയുമാണെന്ന് മമ്മൂക്ക അവരോട് പറഞ്ഞു. മമ്മൂക്ക നില്‍ക്കുകയേ ഉള്ളൂ. മമ്മൂക്കയുടെ ഡാന്‍സ് എന്താണെന്ന് നമുക്ക് അറിയാലോ. പക്ഷേ ഇവരെ കൊണ്ട് ശരിക്കും കളിപ്പിക്കണമെന്ന് മമ്മൂക്ക അവരോട് പറഞ്ഞു.
മമ്മൂക്ക നമുക്ക് പണി തന്നതാണ്. മമ്മൂക്കക്ക് അങ്ങനെ വലിയ സ്റ്റെപ് ഒന്നുമില്ല. ഞാന്‍ നോക്കുമ്പോള്‍ സുരേഷ് കൃഷ്ണ ഒറ്റയ്ക്ക് നിന്ന് പ്രാക്ടീസ് ചെയ്യുന്നുണ്ട്. നമ്മള്‍ ഹോട്ടലിലേക്ക് പോകുമ്പോള്‍ കാണുന്ന ബലൂണുകള്‍ പോലെ എന്തൊക്കെയോ കാണിക്കുന്നു. എന്റെ ഡാന്‍സ് അതിലും വൃത്തിക്കേടായിരിക്കും.
ഒരു കാടിന്റെ നടുക്കാണ് ഇത് ചെയ്യുന്നത്. അവിടെ കുറേ പട്ടികളുണ്ട്. നമ്മുടെ കളി കണ്ട് പട്ടികള്‍ കുരക്കാന്‍ തുടങ്ങി. കാരണം ഇത് പോലെ വികൃതമായ രൂപങ്ങള്‍ നിന്ന് പേക്കൂത്ത് കാണിച്ചാല്‍ ഏത് പട്ടിയായാലും കുരക്കും. ഇതെന്താ ടിനി, നമുക്ക് ഡാന്‍സ് അറിയില്ലെന്ന് പറയാന്‍ സുരേഷ് കൃഷ്ണ പറഞ്ഞു. അപ്പോഴാണ് കൊറിയോഗ്രാഫ്രര്‍ മമ്മൂക്ക പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞത്. നിങ്ങള്‍ വലിയ മൈക്കിള്‍ ജാക്‌സണും പ്രഭുദേവയുമൊക്കെയാണെന്ന് മമ്മൂക്ക പറഞ്ഞെന്നും അതുകൊണ്ടാണ് ഇതുപോലത്തെ സ്‌റ്റെപ്പ് തന്നതെന്നും അവര്‍ പറഞ്ഞു,’ ടിനി ടോം പറഞ്ഞു.
തങ്ങളുടെ ഡാന്‍സ് കാരണം ഒരാള്‍ തെറിച്ച് പോയെന്നും പിറ്റേന്ന് മുതല്‍ അവര്‍ അവിടെ ആംബുലന്‍സ് തയ്യാറാക്കിയെന്നും ടിനി പറയുന്നു.
‘സുരേഷ് കൃഷ്ണയുടെയും എന്റെയും കൈ കൊണ്ട് ഒരുത്തന്‍ തെറിച്ച് പോയി. പിന്നെ ഇവര്‍ക്ക് ഞങ്ങളെ കാണുമ്പോള്‍ പേടിയായി. ആദ്യത്തെ ദിവസം ഡാന്‍സ് കഴിഞ്ഞ് പിറ്റേന്ന് സെറ്റില്‍ പോകുമ്പോള്‍ അവരൊക്കെ പേടിച്ചു. ഫൈറ്റിന് വന്ന ആളുകളെ പോലെ ഭയന്നാണ് നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്.
കൂടെ നമുക്ക് ഒരു ആംബുലന്‍സ് കൊണ്ടു വന്ന് തന്നു. കാരണം അപകടം പറ്റുമെന്ന് അവര്‍ക്ക് മനസിലായി. സാധാരണ ഫൈറ്റിനാണ് അപകടം പറ്റുന്നത്. ഡാന്‍സിന് അപകടം പറ്റുമെന്ന് ആദ്യമായാണ് അനുഭവപ്പെടുന്നത്,’ അദ്ദേഹം പറഞ്ഞു.
content highlights: tini tom about mammootty