മീ റ്റു അല്ല ടൈംസ് അപ്പ്; ലൈംഗികാതിക്രമത്തിനെതിരെ പുതിയ ക്യാമ്പയിനുമായി ഹോളിവുഡ് നടിമാര്‍
Gender Justice
മീ റ്റു അല്ല ടൈംസ് അപ്പ്; ലൈംഗികാതിക്രമത്തിനെതിരെ പുതിയ ക്യാമ്പയിനുമായി ഹോളിവുഡ് നടിമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd January 2018, 11:20 am

 

ന്യൂയോര്‍ക്ക്: ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പുതിയ ക്യാമ്പയിനുമായി ഹോളിവുഡ് നടിമാര്‍. ടൈംസ് അപ്പ് എന്ന പേരില്‍ പ്രചരിക്കുന്ന ക്യംമ്പയിന് പിന്തുണയുമായി മുന്നൂറിലധികം നടിമാരും, എഴുത്തുകാരും രംഗത്തെത്തിയിട്ടുണ്ട്. നതാലി പോര്‍ട്ട്‌സ്മാന്‍, റീസെ വിതെര്‍സ്പൂണ്‍, തുടങ്ങിയ പ്രമുഖ നടിമാര്‍ ക്യാമ്പയിന് പിന്തുണ നല്‍കിയിട്ടുണ്ട്്.

തൊഴിലിടങ്ങളിലും ചലച്ചിത്രമേഖലയിലും സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ ചെറുക്കാനാണ് ക്യാമ്പയിന്‍ ലക്ഷ്യം വയ്ക്കുന്നത്. പീഡനത്തിന് ഇരയാക്കപ്പെടുന്നവരെ ലിംഗഭേദമില്ലാതെ സഹായിക്കാനാണ് ക്യാമ്പയില്‍ തീരുമാനിച്ചിരിക്കുന്നത്. 15 മില്യണ്‍ ഡോളര്‍ ലക്ഷ്യമിട്ട് ആരംഭിച്ച ക്യാമ്പയിനിലൂടെ ഇതുവരെ പതിമൂന്ന് മില്യണ്‍ ഡോളര്‍ സമാഹരിച്ചിട്ടുണ്ട്.

നേരത്തേ വിവിധ മേഖലകളിലെ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങളും പെരുമാറ്റങ്ങളും തുറന്നുപറയുന്ന മീ റ്റു ക്യാമ്പയിന്‍ ലോകശ്രദ്ധ നേടിയിരുന്നു. ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വിന്‍സ്റ്റീന്‍, നടന്‍ കെവിന്‍ സ്പാസി എന്നിവര്‍ക്കെതിരെ നടിമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വന്‍ വിവാദമാണുണ്ടാക്കിയിരുന്നത്.