ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍.ഡി.എ അക്കൗണ്ട് തുറക്കും: ടൈംസ് നൗ സര്‍വെ
Kerala News
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍.ഡി.എ അക്കൗണ്ട് തുറക്കും: ടൈംസ് നൗ സര്‍വെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th January 2019, 7:58 pm

ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍.ഡി.എ മുന്നണി അക്കൗണ്ട് തുറക്കുമെന്ന പ്രവചനവുമായി ദേശീയ മാധ്യമമായ ടൈംസ് നൗ. വി.എം.ആര്‍-ടൈംസ് നൗ സര്‍വേയിലാണ് കേരളത്തില്‍ എന്‍.ഡി.എ അക്കൗണ്ട് തുറക്കുമെന്ന് പ്രവചിക്കുന്നത്.

കേരളത്തിലെ ഇരുപത് സീറ്റുകളില്‍ 16 എണ്ണം യു.ഡി.എഫ് ജയിക്കുമെന്നും മൂന്ന് സീറ്റില്‍ എല്‍.ഡി.എഫ് ജയിക്കുമെന്നും ഒരു സീറ്റ് എന്‍.ഡി.എ നേടുമെന്നുമാണ് സര്‍വേയില്‍ പറയുന്നത്. 2019 ജനുവരി മാസത്തില്‍ നടത്തിയ സര്‍വേയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടതെന്ന് ചാനല്‍ വ്യക്തമാക്കുന്നു.


നേരത്തെ പുറത്തു വന്ന എ.ബി.പി ന്യൂസ്, ഇന്ത്യാ ടുഡേ, റിപ്പബ്‌ളിക് ടി.വി സര്‍വേകള്‍ കേരളത്തില്‍ യു.ഡി.എഫ് നേട്ടം കൊയ്യുമെന്നും എന്‍.ഡി.എ അക്കൗണ്ട് തുറക്കില്ലെന്നുമാണ് പ്രവചിച്ചിരുന്നത്.

മറ്റു സംസ്ഥാനങ്ങളിലെ സീറ്റ് നില സംബന്ധിച്ച പ്രവചനം

സംസ്ഥാനം- ലോക്‌സഭാ സീറ്റുകള്‍- പാര്‍ട്ടി- ലഭിക്കാന്‍ സാധ്യതയുള്ള സീറ്റ്

തമിഴ്‌നാട്- 39- ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യം- 35, എ.ഐ.എ.ഡി.എം.കെ- 4, എന്‍.ഡി.എ- 0

ആന്ധ്രാപ്രദേശ്- 25- വൈ.എസ്.ആര്‍-കോണ്‍ഗ്രസ്- 23, ടി.ഡി.പി- 2, ബി.ജെ.പി-0, കോണ്‍ഗ്രസ്-0

കര്‍ണാടക- 28- ബി.ജെ.പി-14 കോണ്‍ഗ്രസ്- 14

പുതുച്ചേരി- 1 -കോണ്‍ഗ്രസ്- 1

ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍- 1- ബി.ജെ.പി- 1

പശ്ചിമ ബംഗാള്‍- 42- തൃണമൂല്‍ കോണ്‍ഗ്രസ്- 32, ബി.ജെ.പി-9, കോണ്‍ഗ്രസ്- 1, ഇടതുപാര്‍ട്ടികള്‍- 0