| Monday, 9th November 2020, 7:00 pm

മാധ്യമവിചാരണയ്‌ക്കെതിരായ ഹരജി; റിപ്പബ്ലിക് ടി.വിയ്ക്കും ടൈംസ് നൗവിനും ദല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: റിപ്പബ്ലിക് ടി.വിയ്ക്കും ടൈംസ് നൗവിനും ദല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. ബോളിവുഡ് സംവിധായകരും നിര്‍മാതാക്കളും സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി.

സിനിമാ വ്യവസായത്തിനെതിരേ നിരുത്തരവാദപരവും അവഹേളനപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും വിവിധ വിഷയങ്ങളില്‍ സിനിമാ താരങ്ങള്‍ക്കെതിരേ മാധ്യമ വിചാരണ നടത്തുന്നതില്‍നിന്നും അവരെ തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.

സോഷ്യല്‍ മീഡിയയിലോ ടി.വിയിലോ ഇത്തരത്തിലുള്ള ഉള്ളടക്കം നല്‍കുന്നില്ലെന്നു ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. മാധ്യമങ്ങളില്‍ നിന്നും നിഷ്പക്ഷത പ്രതീക്ഷിക്കുന്നതായും കോടതി വ്യക്തമാക്കി.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മാധ്യമ വിചാരണക്കെതിരെയാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഹരജി നല്‍കിയത്. റിപ്പബ്ലിക് ടി.വിയിലെ അര്‍ണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി ടൈംസ് നൗവിലെ രാഹുല്‍ ശിവശങ്കര്‍, നവിക കുമാര്‍ എന്നിവര്‍ക്കെതിരായിരുന്നു ഹര്‍ജി.

മാധ്യമ വിചാരണയ്‌ക്കെതിരെ 38 ഹിന്ദി സിനിമാ അസോസിയേഷനുകളും പ്രൊഡക്ഷന്‍ ഹൗസുകളുമാണ് ഹരജി നല്‍കിയത്. ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, കരണ്‍ ജോഹര്‍ തുടങ്ങിയവരാണ് ഹരജി നല്‍കിയത്.

ഹരജിയില്‍ മറുപടി നല്‍കാന്‍ കോടതി ഇരു വാര്‍ത്ത ചാനലുകളോടും ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Times Now Republic TV Sushanth Sing Death Bollywood

We use cookies to give you the best possible experience. Learn more