ന്യൂദല്‍ഹി: മുന്‍ജീവനക്കാരനും റിപ്പബ്ലിക് ടിവിയുടെ സ്ഥാപകനുമായ അര്‍ണബ് ഗോസ്വാമിക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്ത് ടൈംസ് നൗ ചാനല്‍. മോഷണക്കുറ്റമാണ് അര്‍ണബിനെതിരെ ആരോപിച്ചിരിക്കുന്നത്.
അര്‍ണബിനെ കൂടാതെ ടൈംസ് നൗവിലെ മുന്‍ ജീവനക്കാരിയായിരുന്ന പ്രേമ ശ്രീദേവിക്കെതിരെയും ബെന്നറ്റ്, കോള്‍മാന്‍ ആന്‍ഡ് കോപ്പറേറ്റീവ് ലിമിറ്ററ്റ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പകര്‍പ്പവകാശ ലംഘനത്തിന്റെ പേരിലാണ് ഇവര്‍ക്കെതിരെ കേസ് നല്‍കിയത്.
Dont Miss വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചയാളെ കല്ല്യാണ പന്തലില്‍ നിന്ന് തോക്ക് ചൂണ്ടി യുവതി കടത്തി കൊണ്ടുപോയി
ആസാദ് മൈദാന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ സെക്ഷന്‍ 378, 379, 403, 405, 406, 409, 411, 414, 418 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ 66-B, 72 ,ഐ.ടി ആക്ടിലെ 72-A , 2000 തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
മോഷണം, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വസ്തുവകകളുടെ ദുരുപയോഗം എന്നീ കുറ്റകൃത്യങ്ങളാണ് ആരോപിച്ചിരിക്കുന്നത്. മെയ് 6 നും മെയ് 8 നും റിപ്പബ്ലിക് ടിവി സംപ്രേക്ഷണം നടത്തിയത് ബി.സി.സി.എല്ലിന്റെ ഐ.പി ആര്‍ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.
ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അര്‍ണബ് ടൈംസ് നൗവില്‍ നിന്നും പുറത്തുപോകുന്നത്.
മെയ് 6 ന് സംപ്രേക്ഷണം ആരംഭിച്ച റിപ്പബ്ലിക് ചാനല്‍ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനെതിരെ ആഞ്ഞടിച്ചാണ് സംപ്രേക്ഷണം ആരംഭിച്ചത്. ലാലു പ്രസാദ് യാവും മുന്‍ ആര്‍.ജെ.പി എം.പി ഷഹാബുദ്ധീനുമായുള്ള ഓഡിയോ ടേപ്പും ചാനല്‍ പുറത്തുവിട്ടിരുന്നു.
ഇതിന് പിന്നാലെ ശ്രീദേവിയും സുനന്ദ പുഷ്‌കറും തമ്മിലുള്ള ഓഡിയോ സംഭാഷണവും പുറത്തുവിട്ടിരുന്നു. എന്നാല്‍ ഈ രണ്ട് സംഭാഷണ ശകലങ്ങളും ടൈംസ് നൗവില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ അര്‍ണബും ശ്രീദേവിയും എടുത്തതായിരുന്നെന്നാണ് ടൈംസ് നൗ ആരോപിക്കുന്നത്. തങ്ങളുടെ ചാനലിന് വേണ്ടി ഉപയോഗിച്ച വാര്‍ത്തകള്‍ സ്വന്തം ചാനലില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്ന അര്‍ണബ് എന്ന് ടൈംസ് നൗ നല്‍കിയ പരാതിയില്‍ പറയുന്നു.
കാഴ്ചക്കാരെ കൂട്ടുന്നതിനായി കൃത്രിമത്വം കാട്ടുന്നതായി ചാനലിനെതിരെ ആരോപണം ഉയര്‍ന്നിരുന്ന പശ്ചാത്തലത്തില്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ ഉടമകള്‍ ചാനലിനെതിരെ പരാതി നല്‍കിയിരുന്നു.