മുംബൈ: ഓസ്‌ട്രേലിയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിജയിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ക്രെഡിറ്റ് നല്‍കി ടൈംസ് നൗ ചാനല്‍. ഇന്നലെ നടന്ന മത്സരത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടായ പി.എം.ഒ ഇന്ത്യ എന്ന അക്കൗണ്ടിനെ ടാഗ് ചെയ്താണ് ടൈംസ് നൗ ഇന്ത്യന്‍ വിജയം ട്വീറ്റ് ചെയ്തത്.
“@PMOIndia beats Australia by 6 wickets in the 1st ODI.” എന്നായിരുന്നു ടൈംസ് നൗവിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ ട്വീറ്റ്. അബദ്ധം പിണഞ്ഞത് മനസിലായ ചാനല്‍ പെട്ടെന്ന് തന്നെ ട്വീറ്റ് എഡിറ്റ് ചെയ്യുകയും ചെയ്തു.
എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ചാനലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്.
Fastest finger first still playing out.. now #PMO beats #Australia after beating #Pakistan ?#AUSvsIND @TimesNow pic.twitter.com/eO6k0zArXJ
— Ravi Baliga (@ravirb99) March 2, 2019
@PMOIndia now playing cricket kya? What did I miss? Times Cow, kindly enlighten pic.twitter.com/iiwmdAWCeN
— Devlina Ganguly (@DevlinaGanguly) March 2, 2019
Yaar theek hai. Pmo acha aadmi hai. But yaar woh kab cricket khelne chala gaya? ??
— Just another voice (@Justavoice001) March 2, 2019
PMO India beats Aus…..Itni ghai kyo beyy? @TimesNow pic.twitter.com/mH637iW96U
— Punam NaMo Fan (@PuneBjp4) March 2, 2019
പാകിസ്ഥാനെ തോല്‍പ്പിച്ച ശേഷം പ്രധാനമന്ത്രി ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു എന്നാണ് ഒരാളുടെ ട്വീറ്റ്. കളിയിലെ താരം പാകിസ്ഥാന്‍ വ്യോമസേനയാണ് എന്നാണ് മറ്റൊരാളുടെ ട്വീറ്റ്.
2014 ല്‍ മോദി അധികാരത്തിലേറിയത് മുതല്‍ കേന്ദ്രസര്‍ക്കാരിനോട് മൃദുസമീപനം പുലര്‍ത്തുന്ന മാധ്യമമാണ് ടൈംസ് നൗ.
WATCH THIS VIDEO: