| Saturday, 6th February 2021, 8:47 pm

ബംഗാളില്‍ ബി.ജെ.പിയുടെ അടവുകള്‍ പാളുമോ?; മുഖ്യമന്ത്രി സ്ഥാനത്തേക്ക് മമതയെ 54 ശതമാനം പേര്‍ പിന്തുണയ്ക്കുന്നുവെന്ന് ടൈംസ് നൗ- സീ വോട്ടര്‍ സര്‍വ്വേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരും പരിഗണിക്കുന്നത് മമതാ ബാനര്‍ജിയേയെന്ന് ടൈംസ് നൗ- സീ വോട്ടര്‍ സര്‍വ്വേ. 54.3 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മമതയെ പിന്തുണയ്ക്കുന്നുവെന്നാണ് സര്‍വേ ഫലം പറയുന്നത്.

22.6 ശതമാനം പേര്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനേയും 7.3 ശതമാനം പേര്‍ മുകുള്‍ റോയിയേയും പിന്തുണയ്ക്കുന്നുവെന്ന് സര്‍വേ പറയുന്നത്.

സി.പി.ഐ.എമ്മിന്റെ സുജന്‍ ചക്രബര്‍ത്തിയെ 4.1 ശതമാനം പേരും സൗരവ് ഗാംഗുലിയെ 4.5 ശതമാനം പേരും പിന്തുണയ്ക്കുന്നു.

അധിര്‍ രഞ്ജന്‍ ചൗധരിയേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 1.8 ശതമാനം പേര്‍ പിന്തുണയ്ക്കുന്നു.

ബംഗാളില്‍ ഭരണം പിടിക്കാന്‍ വലിയ മുന്നൊരുക്കമാണ് ബി.ജെ.പി നടത്തുന്നത്. ഏപ്രില്‍ മാസത്തിലാണ് ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഇത്തവണ ബംഗാളില്‍ 200 സീറ്റുകളാണ് അമിത് ഷാ ലക്ഷ്യമിടുന്നത്.

ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ചില നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയത് മമതയ്ക്ക് തലവേദനായിട്ടുണ്ട്. മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയായിരുന്ന സുവേന്തു അധികാരി ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് തൃണമൂലിനു കനത്ത തിരിച്ചടിയായിരുന്നു.

എന്നാല്‍ തൃണമൂലില്‍ നിന്ന് പുറത്തുപോകേണ്ടവര്‍ക്കൊക്കെ എപ്പോള്‍ വേണമെങ്കിലും പോകാമെന്നും ഇത് തങ്ങളെ ബാധിക്കുകയില്ലെന്നുമാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച് മമത പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Times Now C Voter Survey Mamata Most Preferable Bengal CM Bengal Election

We use cookies to give you the best possible experience. Learn more