കോഴിക്കോട്: കേരളത്തെ “പാകിസ്താന്‍” എന്ന് വിശേഷിപ്പിച്ച് ഇംഗ്ലീഷ് ടെലിവിഷന്‍ ചാനലായ ടൈംസ് നൗ. ബീഫ് വിഷയത്തിലാണ് അര്‍ണബ് ഗോസ്വാമി മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന ചാനലായ ടൈംസ് നൗ കേരളത്തെ അപമാനിക്കാനുദ്ദേശിച്ച് കൊണ്ടുള്ള ടാഗ്‌ലൈന്‍ പ്രത്യക്ഷപ്പെട്ടത്. അമിത് ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വാര്‍ത്തയിലാണ് കേരളത്തെ പാകിസ്താന്‍ എന്ന് വിശേഷിപ്പിച്ചത്.
ആനന്ദ് നരസിംഹന്‍ എന്ന അവതാരകനാണ് ഈ സമയം വാര്‍ത്ത അവതരിപ്പിച്ചത്. കശാപ്പ് നിരോധിച്ചതിനെ ബീഫ് നിരോധനമായി തെറ്റിദ്ധരിപ്പിച്ചത് കേരളത്തിലെ എല്‍.ഡി.എഫും യു.ഡി.എഫുമാണെന്നും ഇതിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി ലഭിച്ചുവെന്നും അവതാരകന്‍ പറഞ്ഞിരുന്നു.
അമിത് ഷാപോകുന്നത് “ഇടിമുഴങ്ങുന്ന പാകിസ്താനി”ലേക്കാണെന്നാണ് (Heads to thundery Pakistan) ടൈംസ് നൗ പറയുന്നത്. രാവിലെ 9 മണിക്കുള്ള വാര്‍ത്താ ബുള്ളറ്റിനിലാണ് Heads to thundery Pakistan എന്ന ടാഗ്‌ലൈന്‍ പ്രത്യക്ഷപ്പെട്ടത്.
ബി.ജെ.പിയ്ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുന്ന ചാനലാണ് ടൈംസ് നൗ. ഇതിന്റെ ഭാഗമായാണ് കേരളത്തെ ഇത്തരത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നതുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ അര്‍ണബ് ഗോസ്വാമിയുടെ പുതിയ ചാനലായ റിപ്പബ്ലിക്ക് ടി.വിയുമായുള്ള മത്സരത്തില്‍ ഒന്നാമതെത്താനാണ് ടൈംസ് നൗ ഒരു മുഴം നീട്ടിയെറിഞ്ഞത് എന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ ഉച്ചയ്ക്ക് ശേഷമുള്ള ബുള്ളറ്റിനുകളില്‍ ഇക്കാര്യം ചാനല്‍ തിരുത്തിയിട്ടുണ്ട്. ഇടിമുഴങ്ങുന്ന കേരളത്തിലേക്ക് എന്നാണ് മാറ്റിയത്.
അതേസമയം ടൈംസ് നൗവിനെതിരെ സമൂഹമാധ്യമങ്ങളില്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ടൈംസ് നൗവിന്റെ പേജ് റിപ്പോര്‍ട്ട് ചെയ്യണമെന്ന ആഹ്വാനവും ഉയര്‍ന്നിട്ടുണ്ട്. ചാനല്‍ കേരളത്തോട് മാപ്പ് പറയണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ “പൊങ്കാല”യിട്ടു തുടങ്ങിയിട്ടുണ്ട്. ApologiseTimesCow, ApologiseTimesNow എന്നീ ഹാഷ് ടാഗും പ്രതിഷേധത്തിന്റെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്.
ചില പ്രതിഷേധ കമന്റുകള്‍ – ടൈംസ് നൗവിന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന്:
Also Read: കേരളത്തിലും ഗോരക്ഷകര്‍; പാലക്കാട് കന്നുകാലികളെ കൊണ്ടുവന്ന ലോറികള്‍ ഹിന്ദു ഐക്യമുന്നണി തടഞ്ഞു
ചില പോസ്റ്റുകള്‍:
ടൈംസ് നൗവിന്റെ വീഡിയോ: