തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗികമായ നിയന്ത്രണം തുടരുന്നു ഇന്നും തുടരും.
പല ട്രെയിനുകളും വൈകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് തൃശ്ശൂര്‍-ഗുരുവായൂര്‍ പാതയില്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. എറണാകുളം-ഷൊര്‍ണൂര്‍ പാത തുറന്നതിനാല്‍ ട്രെയിന്‍ ഗതാഗതം സാധാരണനിലയിലേക്ക് കടക്കുമെങ്കിലും പല സ്ഥലങ്ങളിലും വേഗം കുറച്ച് ഓടുന്നതിനാല്‍ ട്രെയിനുകള്‍ വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ALSO READ; രാത്രി 9 മണിക്ക് ശേഷം എ.ടി.എമ്മുകളില്‍ പണം നിറയ്ക്കരുത്; കേന്ദ്രസര്‍ക്കാര്‍
റദ്ദാക്കിയ ട്രെയിനുകള്‍:
എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (16305)
കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് (16306)
കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081)
നാഗര്‍കോവില്‍ ജങ്ഷന്‍-മംഗലാപുരം ഏറനാട് എക്സ്പ്രസ് (16606)
റദ്ദാക്കിയ പാസഞ്ചര്‍ ട്രെയിനുകള്‍:
ആലപ്പുഴ-കായംകുളം പാസഞ്ചര്‍ (56377)
ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം പാസഞ്ചര്‍ (66307)
കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം മെമു (66308)
കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം പാസഞ്ചര്‍ (66309)
ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം പാസഞ്ചര്‍ (66310)
എറണാകുളം-ഗുരുവായൂര്‍-തൃശ്ശൂര്‍, തൃശ്ശൂര്‍-ഗുരുവായൂര്‍-എറണാകുളം പാസഞ്ചറുകള്‍ (56370, 56373, 56374, 56375)
ഷൊര്‍ണൂര്‍-എറണാകുളം, എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചറുകള്‍ (56361, 56364)
ഗുരുവായൂര്‍-തൃശ്ശൂര്‍, തൃശ്ശൂര്‍-ഗുരുവായൂര്‍ പാസഞ്ചറുകള്‍ (56043,56044)
കൊല്ലം-കോട്ടയം, കോട്ടയം-കൊല്ലം പാസഞ്ചറുകള്‍ (56394, 56393)
ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം, എറണാകുളം-കൊല്ലം പാസഞ്ചറുകള്‍ (66302, 66303)
പുനലൂര്‍-ഗുരുവായൂര്‍, ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറുകള്‍ (56365, 56366)