ഹിന്ദുവും മുസ്‌ലീമുമല്ല, മനുഷ്യനായി നില്‍ക്കേണ്ട സമയം: ഷൊയ്ബ് അക്തര്‍
COVID-19
ഹിന്ദുവും മുസ്‌ലീമുമല്ല, മനുഷ്യനായി നില്‍ക്കേണ്ട സമയം: ഷൊയ്ബ് അക്തര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd March 2020, 12:22 pm

ലാഹോര്‍: കൊവിഡ് 19 നെ നേരിടാന്‍ ജാതിമതഭേദമന്യേ എല്ലാവരും ഒന്നിക്കണമെന്ന് പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തര്‍. കൊവിഡ് ആഗോളവൈറസാണെന്നും അതിനെ നേരിടാന്‍ ഓരോരുത്തരും ആഗോള പോരാളികളായി മാറണമെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

‘മതത്തിന് മുകളില്‍ നമ്മള്‍ ഉയരണം. ഹിന്ദുവോ മുസ്‌ലീമോ ആയല്ല, മനുഷ്യനായി നിലകൊള്ളേണ്ട സമയമാണിത്’, അക്തര്‍ പറഞ്ഞു.

അനധികൃതമായി ആരും സാധനങ്ങള്‍ വാങ്ങിക്കൂട്ടരുതെന്നും ദിവസവേതനക്കാരെ സഹായിക്കാന്‍ ശ്രമിക്കണമെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു. ‘ലോക്ഡൗണ്‍ ചെയ്യുന്നത് വൈറസ് വ്യാപിക്കുന്നത് തടയാന്‍ സഹായിക്കും’, അദ്ദേഹം പറഞ്ഞു.

പാകിസ്താനില്‍ 800 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. അഞ്ച് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

WATCH THIS VIDEO: