ന്യൂയോര്‍ക്ക്: ടൈം മാസികയുടെ പേഴ്സണ്‍ ഓഫ് ദഇയര്‍ പുരസ്കാരം ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്. ഗ്രീസിന്റെ കടബാധ്യത മുതല്‍ യൂറോപ്പിലെ അഭയാര്‍ത്ഥി പ്രതിസന്ധി വരെ കൈകാര്യം ചെയ്യുന്നതില്‍ മെര്‍ക്കലിനുള്ള പങ്ക് വിലയിരുത്തിയാണ് പുരസ്കാരം നിര്‍ണയിച്ചിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിക്കാണ് രണ്ടാം സ്ഥാനം. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനാണ് മൂന്നാം സ്ഥാനം.
അമേരിക്കയിലെ കറുത്ത വംശജരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന സംഘടനയായ ബ്ലാക്ക് ലിവ്സ് മാറ്റര്‍, ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി, യൂബര്‍ സ്ഥാപകന്‍ ട്രാവിസ് കലാനിക്ക്, ലിംഗ ശസ്ത്രക്രിയ നടത്തിയ ഒളിമ്പിക് മെഡല്‍ ജേതാവ് കെയ്റ്റ്ലിന് ജെന്നര്‍ എന്നിവരാണ് പട്ടികയില്‍ അടുത്തടുത്ത സ്ഥാനങ്ങളില്‍.
ടൈം പുരസ്കാരം ലഭിക്കുന്ന നാലാമത്തെ വനിതയാണ് മെര്‍ക്കല്‍.