പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കുള്ള സമയം അതിക്രമിച്ചിരിക്കുന്നു; ഇത് ശക്തമായ തീരുമാനമെടുക്കാനുള്ള സമയം: മോദി
national news
പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കുള്ള സമയം അതിക്രമിച്ചിരിക്കുന്നു; ഇത് ശക്തമായ തീരുമാനമെടുക്കാനുള്ള സമയം: മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th February 2019, 3:09 pm

ന്യൂദല്‍ഹി: പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കുള്ള സമയമെല്ലാം അതിക്രമിച്ചിരിക്കുന്നെന്നും ശക്തമായ തീരുമാനമെടുക്കാനുള്ള സമയമാണ് ഇതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

” നിരവധി അന്താരാഷ്ട്ര ഫോറങ്ങളില്‍ തീവ്രവാദത്തിനെതിരെ ഇന്ത്യ സംസാരിച്ചുകഴിഞ്ഞു. വിവിധ രാഷ്ട്രങ്ങളുടെ മുന്‍പില്‍ പാക് തീവ്രവാദത്തെ കുറിച്ച് ഇന്ത്യ സംസാരിച്ചു കഴിഞ്ഞു. ഭീകരവാദത്തിനെതിരെ നിലകൊള്ളുന്ന രാഷ്ട്രമാണ് ഇന്ത്യ. പക്ഷേ ഇന്ത്യ തീവ്രവാദ ആക്രമണങ്ങള്‍ക്ക് വിധേയായിക്കൊണ്ടിരിക്കുകയാണ്. ഇനി സംസാരത്തിന് സമയമില്ല. നടപടി എടുക്കാനുള്ള സമയാണ് ഇത് – ദല്‍ഹിയില്‍ അര്‍ജ്ജന്റീനന്‍ പ്രസിന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ മോദി പറഞ്ഞു.

പുല്‍വാമ ആക്രമണത്തില്‍ ജനവികാരത്തിന് ഒപ്പമാണ് താനെന്ന് നരേന്ദ്രമോദി നേരത്തെയും പറഞ്ഞിരുന്നു. ജനങ്ങളുടെ ഉള്ളിലുള്ള തീ, തന്റെ ഹൃദയത്തിലും ഉണ്ടെന്നായിരുന്നു മോദി പറഞ്ഞത്.


ഒരു തീവ്രവാദിയെ ഇല്ലായ്മ ചെയ്യുമ്പോള്‍ വിദ്യാസമ്പന്നരില്‍ നിന്നും കൂടുതല്‍ തീവ്രവാദികള്‍ ഉണ്ടാവുകയാണ്; പുല്‍വാല നയപരമായ വീഴ്ചയെന്നും ജമ്മുകശ്മീര്‍ മുന്‍ മധ്യസ്ഥന്‍ വജാഹത് ഹബീബുള്ള


ബിഹാറില്‍ ഗവണ്‍മെന്റ് പദ്ധതികളുടെ പ്രഖ്യാപന ചടങ്ങിനിടെയായിരുന്നു മോദിയുടെ പ്രതികരണം. “”ഇവിടെ എത്തിച്ചേര്‍ന്ന നിങ്ങള്‍ എല്ലാവരുടേയും ഉള്ളില്‍ ഒരു തീ എരിയുന്നുണ്ടാകും, അത് എന്റെ ഹൃദയത്തിലുമുണ്ടെന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.””- അദ്ദേഹം പറഞ്ഞു.

പുല്‍വാമയില്‍ സൈനികര്‍ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെയുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തിലാണ് 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. സംഭവം നടന്നയുടന്‍ അക്രമത്തെ മോദി അപലപിച്ചിരുന്നു.

ജവാന്‍മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും അവരുടെ കുടുംബത്തിനൊപ്പം രാജ്യം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുമെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു.