ന്യൂദല്‍ഹി: ഇന്ത്യയുടെ പരമോന്നത കോടതിയായ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ഒരു വനിത എത്തേണ്ട സമയമായിരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ.
ജുഡീഷ്യറിയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനായി കൊളീജിയത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും ബോബ്‌ഡെ പറഞ്ഞു.
ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ കാരണം നിരവധി വനിതാ അഭിഭാഷകര്‍ ജഡ്ജ് ആകാനുള്ള തീരുമാനം നിരസിച്ചുവെന്നും ബോബ്‌ഡെ കൂട്ടിച്ചേര്‍ത്തു.
‘ഹൈക്കോടതികളില്‍ ജഡ്ജ് ആയി പ്രവര്‍ത്തിക്കാന്‍ ഉത്തരവിടുമ്പോള്‍ ഭൂരിഭാഗം വനിതാ അഭിഭാഷകരും അത് നിരസിക്കുന്നതായി ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുമായുള്ള ചര്‍ച്ചയില്‍ നിന്ന് വ്യക്തമായിരുന്നു. തങ്ങള്‍ക്ക് കുഞ്ഞുങ്ങളുടെ പഠനകാര്യം ശ്രദ്ധിക്കണമെന്നും ഗാര്‍ഹിക ഉത്തരവാദിത്തങ്ങളുണ്ടെന്നും പറഞ്ഞായിരുന്നു പലരും പിന്‍മാറിയതെന്ന് ചീഫ് ജസ്റ്റിസുമാര്‍ പറഞ്ഞു’, ബോബ്‌ഡെ പറഞ്ഞു.
അതേസമയം ബോബ്‌ഡെയുടെ അഭിപ്രായത്തിന് വ്യത്യസ്ത പ്രതികരണവുമായി വിവിധ വനിതാ അഭിഭാഷക സംഘങ്ങള്‍ രംഗത്തെത്തിയിരുന്നു. ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്നാണ് ദല്‍ഹി ഹൈക്കോര്‍ട്ട് വുമണ്‍ ലോയേഴ്‌സ് ഫോറം പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക