| Sunday, 18th October 2020, 12:35 pm

സ്വാതന്ത്ര്യം വീണ്ടെടുക്കാനുള്ള ദേശീയ മുന്നേറ്റത്തിന് നേരമായെന്ന് പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

രാജ്യത്തിന്റെ ജി.ഡി.പി അതിവേഗം കുറയുന്നത്, പ്രതിശീര്‍ഷ ജി.ഡി.പി ബംഗ്ലാദേശിനേക്കാള്‍ താഴത്തേക്ക് കൂപ്പുകുത്തുന്നത്, സയന്റിഫിക് ടെമ്പര്‍ സൂചികയിലെയും പത്രസ്വാതന്ത്ര്യ സൂചികയിലെയും താഴ്ന്ന സ്ഥാനം തുടങ്ങിയവ ചൂണ്ടിക്കാട്ടിയായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം.

രാജ്യത്തിന്റെ സ്വാതന്ത്ര്യം ഈ നിലയില്‍ എത്തിച്ചവരില്‍ നിന്നും തിരിച്ചെടുക്കേണ്ട സമയം ആയെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. രാജ്യത്തെ യുവജനതയ്ക്ക് ഈ ദേശീയ മുന്നേറ്റത്തില്‍

നിര്‍ണായകമായ പങ്കുവഹിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2020-2021 വര്‍ഷത്തില്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച -10.3 ശതമാനമായിരിക്കുമെന്ന് ഐ.എം.എഫിന്റെ കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ നേരത്തെയും രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.

ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജി.ഡി.പി 10.3 ശതമാനം കുറയുമെന്നും ആളോഹരി വരുമാനത്തില്‍ ബംഗ്ലാദേശിനേക്കാള്‍ താഴെയാകും ഇന്ത്യയുടെ സ്ഥാനമെന്നുമാണ് ഐ.എം.എഫ് വിലയിരുത്തിയിരുന്നത്.

കൊവിഡും തുടര്‍ന്നുണ്ടായ ലോക്ഡൗണും മൂലം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ 10.3 ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് ഐ.എം.എഫ് വ്യക്തമാക്കിയിരിക്കുന്നത്. വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുക ഇന്ത്യയാവുമെന്നും സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് രാജ്യം കൂപ്പുകുത്തുമെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Time for us to reclaim the Republic from those who have brought it to this pass says prashant Bushan

Latest Stories

We use cookies to give you the best possible experience. Learn more