| Friday, 15th November 2024, 9:01 am

കിവീസിന്റെ പേസ് മാസ്റ്റര്‍ പടിയിറങ്ങുന്നു; ഇംഗ്ലണ്ടിനോടുള്ള ടെസ്റ്റ് പരമ്പരയില്‍ തിരിച്ചുവരാന്‍ വില്യംസനും

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ എക്കാലത്തേയും മിന്നും ബൗളര്‍ ടിം സൗത്തി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷമാണ് താരം വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. നവംബര്‍ 28 മുതല്‍ ഡിസംബര്‍ രണ്ട് വരെയാണ് ആദ്യ ടെസ്റ്റ്. ന്യൂസിലാന്‍ഡില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരം ഹാഗ്ലി ഓവലിലാണ്.

ടെസ്റ്റില്‍ കിവീസിന് വേണ്ടി 104 മത്സരങ്ങളിലെ 197 ഇന്നിങ്‌സാണ് നിലവില്‍ സൗത്തി കളിച്ചത്. അതില്‍ 385 വിക്കറ്റുകളും 64/7 എന്ന മികച്ച ബൗളിങ് പ്രകടനവും താരം സ്വന്തമാക്കിയിട്ടുണ്ട്. 29. 88 ആവറേജും 2.99 എന്ന മികച്ച എക്കോണമിയും താരത്തിനുണ്ട്.

മാത്രമല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 550 വിക്കറ്റും ലിസ്റ്റ് എയില്‍ 241 വിക്കറ്റും താരത്തിനുണ്ട്. മാത്രമല്ല ടെസ്റ്റിലെ 150 ഇന്നിങ്‌സില്‍ നിന്ന് 2185 റണ്‍സും താരം നേടിയിട്ടുണ്ട്. 77* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിന് ഉണ്ട്. ഇന്ത്യയ്‌ക്കെതിരെ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരത്തിലും കിവീസ് വിജയം സ്വന്തമാക്കിയാണ് മടങ്ങിയത്. പരമ്പരയില്‍ സൗത്തി നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കിവീസിന്റെ സ്റ്റാര്‍ ബാറ്ററും ക്യാപ്റ്റനുമായിരുന്ന കെയ്ന്‍ വില്യംസണ്‍ തിരിച്ചെത്താനിരിക്കുകയാണ്. പരിക്ക് മൂലം താരത്തിന് ഇന്ത്യയോടുള്ള പരമ്പര നഷ്ടമായിരുന്നു. എന്നാല്‍ ഹോം ടെസ്റ്റില്‍ സൗത്തിയുടെ വിടവാങ്ങല്‍ ടെസ്റ്റില്‍ തിരിച്ചെത്താന്‍ താരത്തിന് സാധിച്ചിരിക്കുകയാണ്.

ഇംഗ്ലണ്ടിനെതിരെയുള്ള ന്യൂസിലാന്‍ഡ് സ്‌ക്വാഡ്

ടോം ലാഥം (ക്യാപ്റ്റന്‍), ടോം ബ്ലണ്ടെല്‍, ഡെവോണ്‍ കോണ്‍വേ, ജേക്കബ് ഡഫി, മാറ്റ് ഹെന്റി, ഡാരില്‍ മിച്ചല്‍, വില്‍ ഒറൂര്‍ക്ക്, ഗ്ലെന്‍ ഫിലിപ്സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്നര്‍ (ടെസ്റ്റ് 2, 3), നഥാന്‍ സ്മിത്, ടിം സൗത്തി , കെയ്ന്‍ വില്യംസണ്‍, വില്‍ യങ്

Content Highlight: Tim Southee Retire From Test Cricket

We use cookies to give you the best possible experience. Learn more