ഒറ്റ വിക്കറ്റിൽ പിറന്നത് അപൂർവനേട്ടം; മറ്റൊരു ബൗളർക്കും സാധ്യമാവാത്ത നേട്ടം സ്വന്തമാക്കി ടിം സൗത്തി
Cricket
ഒറ്റ വിക്കറ്റിൽ പിറന്നത് അപൂർവനേട്ടം; മറ്റൊരു ബൗളർക്കും സാധ്യമാവാത്ത നേട്ടം സ്വന്തമാക്കി ടിം സൗത്തി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 2nd March 2024, 7:35 pm

ഓസ്ട്രേലിയ-ന്യൂസിലാന്‍ഡ് രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിച്ചിരിക്കുകയാണ്. കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 369 റണ്‍സ് പിന്തുടരാന്‍ ഇറങ്ങിയ ന്യൂസിലാന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് എന്ന നിലയിലാണ്.

മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് മൂന്ന് പന്തില്‍ റണ്‍സ് ഒന്നും നേടാതെ പുറത്താവുകയായിരുന്നു. ന്യൂസിലാന്‍ഡ് നായകന്‍ ടിം സൗത്തിയുടെ പന്തില്‍ ക്‌ളീന്‍ ബൗള്‍ഡായാണ് സ്മിത്ത് പുറത്തായത്. രണ്ടാം ഇന്നിങ്‌സ് തുടങ്ങി ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ സ്മിത്ത് പുറത്താവുകയായിരുന്നു.

ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടം സ്വന്തമാക്കാനും ന്യൂസിലാന്‍ഡ് നായകന് സാധിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ സ്റ്റീവ് സ്മിത്തിനെ പൂജ്യത്തിനു പുറത്താക്കുന്ന ആദ്യ ബൗളറായി മാറാനാണ് സൗത്തിക്ക് സാധിച്ചത്.

രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ഓസീസ് 164 റണ്‍സിന് പുറത്താവുകയായിരുന്നു. ഓസീസ് ബാറ്റിങ്ങില്‍ നഥാന്‍ ലിയോണ്‍ 46 പന്തില്‍ 41 റണ്‍സും ക്യാമറ ഓണ്‍ ഗ്രീന്‍ 80 പന്തില്‍ 34 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

കിവീസ് ബൗളിങ് നിരയില്‍ ഗ്ലെന്‍ ഫിലിപ്പ്സ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

16 ഓവറില്‍ നാല് മെയ്ഡന്‍ ഉള്‍പ്പെടെ 45 റണ്‍സ് വിട്ടുനല്‍കിയാണ് താരം അഞ്ച് വിക്കറ്റുകള്‍ നേടിയത്. ഫിലിപ്പിന് പുറമേ മാറ്റ് ഹെന്റി മൂന്ന് വിക്കറ്റും നായകന്‍ ടീം സൗദി രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

നിലവില്‍ മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ കിവീസ് 111 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. 94 പന്തില്‍ 56 റണ്‍സുമായി രചിന്‍ രവീന്ദ്രയും 63 പന്തില്‍ 12 റണ്‍സുമായി ഡാറില്‍ മിച്ചലുമാണ് ക്രീസില്‍.

Content Highlight: Tim Southee great achievement in cricket